anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അടുക്കള നിർമാണം : ശിലാസ്ഥാപനം നിർവഹിച്ചു

ചെർപ്പുളശ്ശേരി നഗരസഭയിലെ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിൽ വിശാലമായ അടുക്കള യാഥാർത്ഥ്യമാകുന്നു.കിച്ചൺ കം സ്റ്റോർ റൂം നിർമ്മാണത്തിന്റെ ശിലാസ്ഥാപനം പി മമ്മിക്കുട്ടി എം എൽ എ നിർവ്വഹിച്ചു. എം എൽ എയുടെ 2023-24 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് വിദ്യാലയത്തിൽ അടുക്കളയും സ്റ്റോർ റൂമും നിർമ്മിക്കുന്നത്.

ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. ചെർപ്പുളശ്ശേരി മുൻസിപ്പൽ ചെയർമാൻ പി.രാമചന്ദ്രൻ അധ്യക്ഷനായി.
വൈസ് ചെയർപേഴ്സൺ സി.കമലം, സ്ഥിരം സമിതി അധ്യക്ഷരായ വി.ടി.സാദിഖ് ഹുസൈൻ, വാർഡ് കൗൺസിലർ കെ സൗമ്യ,
എച്ച് എസ് എസ് പ്രിൻസിപ്പൽ പി അബ്ദുൽ സലീം, വി എച്ച് എസ് ഇ പ്രിൻസിപ്പൽ
ടി പി ജയകുമാർ, ജി എച്ച് എസ് ഹെഡ്മിസ്ട്രസ്സ്
പി കെ ഷീജ, പി ടി എ പ്രസിഡൻ്റ് പി റഹീം തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment