ചെർപ്പുളശ്ശേരി: മയക്കുമരുന്ന് വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി മലബാർ പോളിടെക്നിക് ക്യാമ്പസ്, ചെർപ്പുളശ്ശേരി ജനമൈത്രി പോലീസ് , ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി , മേരാ ഭാരത് സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന “Run Malabar Run 2026” മാരത്തൺ ജൂൺ 28-ന് (ഞായർ) രാവിലെ 5.30-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

“Run for Life, Not for Drugs” എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന 6 കിലോമീറ്റർ മാരത്തൺ ചെർപ്പുളശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.
വിജയികൾക്ക് ഒന്നാം സമ്മാനമായി ₹5,000 , രണ്ടാം സമ്മാനമായി ₹3,000 നൽകും. കൂടാതെ 10 പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് ടി-ഷർട്ട്, മെമെന്റോ, പ്രഭാതഭക്ഷണം, മെഡിക്കൽ സപ്പോർട്ട് എന്നിവ ലഭ്യമാക്കും. രജിസ്ട്രേഷൻ ഫീസ് ₹350 ആണ്. കൂടുതൽ വിവരങ്ങൾക്ക് 95260 15737, 99610 73725, 86061 01786 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്താസമ്മേളനത്തിൽ മലബാർ എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ മരക്കാർ മാരായമംഗലം , സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ , മലബാർ പോളിടെക്നിക് ക്യാമ്പസ് പ്രിൻസിപ്പൽ മുഹമ്മദ് സിറാജുദ്ദീൻ , വൈസ് പ്രിൻസിപ്പൽ മുഹമ്മദ് സലീം , വകുപ്പ് മേധാവികളായ മുഹമ്മദ് താഹിർ പി. (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), കൃപ എം.കെ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്), ദീപക് കെ.ടി. (മെക്കാനിക്കൽ), ശ്രീദേവി എം.എൻ. (സിവിൽ), അരുൺ ആർ. (ജനറൽ), ട്രസ്റ്റ് അംഗങ്ങളായ ഉസ്സൻകുട്ടി ഹാജി മഞ്ഞളിങ്ങൽ, ഇഖ്ബാൽ കൊല്ലത്ത്, നാസർ മാസ്റ്റർ എം.ടി., അബ്ദുസമദ് കോരംകുളം എന്നിവരും, കോ-ഓർഡിനേറ്റർമാരായ ഫാജിഷ് കെ. , മുഹമ്മദ് ഇസ്ഹാഖ് കെ. എന്നിവരും പങ്കെടുത്തു.

മയക്കുമരുന്ന് രഹിത സമൂഹത്തിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ ജനകീയ കൂട്ടായ്മയിൽ പൊതുജനങ്ങൾ സജീവമായി പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.