ചെർപ്പുളശ്ശേരി കൃഷിഭവനിൽ കർഷകർ അടച്ച ഗുണഭോക്തൃവീതം നഗരസഭയിൽ അടയ്ക്കാതെ തിരുമറി നടത്തി എന്ന ആരോപണത്തിൽ അഴിമതിക്ക് കൂട്ടുനിന്ന ചെറുപ്പുളശ്ശേരി നഗരസഭ ചെയർമാനും, കൃഷിഭവന്റെ ചുമതലയുള്ള കാർഷിക വികസന സമിതിയുടെ അധ്യക്ഷൻ കൂടിയായ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ ഇന്ന് ചെർപ്പുളശ്ശേരി നഗരസഭയ്ക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.
ധർണ്ണ, മുസ്ലിം ലീഗ് സംസ്ഥാന നിർവാഹകസമിതി അംഗം കെ കെ എ അസീസ് ഉദ്ഘാടനം ചെയ്തു, കൃഷി ഓഫീസറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സാലറി സർട്ടിഫിക്കറ്റ് വെച്ച് നടത്തിയ സ്വകാര്യ പണമിടപാട് ഉൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കെ കെ എ അസീസ് ആവശ്യപ്പെട്ടു.
യുഡിഎഫ് ചെയർമാൻ സി എ ബക്കർ സ്വാഗതം ആശംസിച്ചു, യുഡിഫ് മുൻസിപ്പൽ കൺവീനർപി അക്ബർഅലി അധ്യക്‌ഷത വഹിചു പ്രതിപക്ഷ നേതാവ് കെ എം ഇസാഖ്, കോൺഗ്രസ് ജില്ല നിർവഹകാ സമിതി അംഗം പി പി വിനോദ് കുമാർ, കൗൺസിലർ മാരായ കെ രജനി,ഷീജഅശോകൻ,പി മൊയ്‌ദീൻ കുട്ടി, ഇ ഷാനവാസ് ബാബു,രശ്മി സുബീഷ്, മിസ്‌രിയാ. യു ഡി എഫ് നേതാക്കളായ പി സുബീഷ്,വിനോദ് കളത്തോടി,എം കെ നജീബ്, adv: ഹാഷിം മുഹമ്മദ്, അഡ്വക്കേറ്റ് പിആർ ജിഷിൽ കെപിഎം മുഹമ്മദാലി ഇക്ബാൽ ദുറാനി, മുനീർ തള്ളച്ചിറ, എം ഗോവിന്ദൻകുട്ടി .. എം എ റഷീദ്. പി രാമകുമാർ . കെ ഉണ്ണികൃഷ്ണൻ ഉണ്ണികൃഷ്ണൻ മഞ്ചക്കല്ല് . അനീഷ് കുടിക്കുന്ന ൻ സുഭാഷ് മഞ്ചക്കല്ല് ഷാജി ഒഴുപാറക്കൽ . എ രാമകൃഷ്ണൻ. പ്രഭാകരൻ കാവുവട്ടം . ശിവൻ തൂത . നാസർ ഓങ്ങുംത്തറ കെ വി ശ്രീകുമാർ . കെ ഹരിദാസൻ . രാധാകൃഷ്ണൻ കരുമനാകുറുശ്ശി . എന്നിവർ നേതൃത്വം കൊടുത്ത് സംസാരിച്ചു