anugrahavision.com

സർക്കാർ ആശുപത്രിയിൽ ആൾമാറാട്ടം നടത്തി ഡോക്ടർ ജോലി ചെയ്തുവെന്ന പരാതി സർക്കാറിന് വിട്ട് വിജിലൻസ് ഡയറക്ട്രേറ്റ് .

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ആശുപത്രിയിൽ ആൾമാറാട്ടം നടത്തി ഡോക്ടർ ജോലി ചെയ്തുവെന്ന് കാണിച്ച് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ തീരുമാനമെടുക്കുവാൻ സർക്കാറിന് വിട്ട് വിജിലൻസ് ഡയറക്ടറേറ്റ് . ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ . കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയാണ് വിജിലൻസ് ഡയറക്ട്രേറ്റ് സർക്കാറിന് കൈമാറിയത് . തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്ക് പകരം ഇവരുടെ ഭർത്താവായ ആൾ രഹസ്യമായി ഇവിടെ ജോലി എടുത്ത സംഭവം വിജിലൻസിനെ കൊണ്ട് അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത് . ഭർത്താവ് ഡോക്ടറാണെങ്കിൽ കൂടി ഭാര്യയുടെ ജോലി ആരോഗ്യ വകുപ്പിന്റെ അനുമതി ഇല്ലാതെ ഭർത്താവ് ചെയ്യുകയും രോഗികളുടെ ഒ.പി. ടിക്കറ്റിൽ പേരും ഒപ്പും വ്യാജമായി ഇട്ട് രോഗികളെ പരിശോധിക്കുന്നതും മാനദണ്ഡങ്ങൾക്ക് വിരുദ്ധവും കുറ്റകരവുമെന്ന് പരാതിയിലുണ്ട് .

Spread the News
0 Comments

No Comment.