anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഇടത് വലത് സർക്കാറുകളുടെ വഞ്ചന പ്രതിഷേധാർഹം: ബി ജെ പി

ചെർപ്പുളശ്ശേരി: നഗരസഭക്ക് ഈ വർഷം ലഭിക്കേണ്ടിയിരുന്ന 5.12 കോടി സംസ്ഥാന വിഹിതം 1.52 കോടിയായി വെട്ടിച്ചുരുക്കിയ യു ഡി എഫ്  സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി കാറൽമണ്ണ ഏരിയ ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സാമ്പത്തിക വർഷാവസാനം മാർച്ചിൽ എൽ ഡി എഫ്   സർക്കാറിൻ്റെ അവസാനകാലത്ത് മൂന്നാം ഗഡു ആയി ലഭിക്കേണ്ട 1.5 കോടി രൂപയും നഗരസഭക്ക് നഷ്‌ടമായിരുന്നു.

ഏരിയ യോഗം BJP സംസ്ഥാന കൗൺസിൽ അംഗം കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡണ്ട് വിപിൻ പുളിങ്ങര അധ്യക്ഷനായി.
ജില്ല കമ്മിറ്റിയംഗം പി ജയൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി കൃഷ്ണകുമാർ, വിനോദ് കണ്ണാട്ടിൽ, വൈസ് പ്രസിഡണ്ട് പി ബാലസുബ്രഹ്മണ്യൻ,
നേതാക്കളായ വി ഗോപ,
എൻ . കവിത, സീത കെ.വി എന്നിവർ പങ്കെടുത്തു
ഏരിയ ജനറൽ സെക്രട്ടറി കെ.വിനീഷ് സ്വാഗതവും യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി
കെ.ടി വിശാഖ് മനു നന്ദിയും പറഞ്ഞു.

Spread the News

Leave a Comment