anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അധ്യാപികയും കുട്ടികളും നടത്തിയ അറ്റൻഡൻസ് ചലഞ്ച് സോഷ്യൽ മീഡിയയിൽ കണ്ടത് രണ്ട് കോടി ജനങ്ങൾ

പെരിന്തൽമണ്ണ. ആനമങ്ങാട് പരിയാപുരം എ എൽ പി സ്കൂളിലെ അധ്യാപികയായ ദിവ്യ അനുപമ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം റീലാണ് രണ്ടുകോടി ജനങ്ങൾ കണ്ടത്. തന്റെ ക്ലാസിലെ കുട്ടികളുടെ അറ്റൻഡൻസ് അവർ തന്നെ കണ്ടെത്തി അവതരിപ്പിക്കുന്നത് ആയിരുന്നു ഉള്ളടക്കം.Screenshot 20260623 235844 (1)

ഇതിനുമുമ്പും ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ കുട്ടികളുമായുള്ള വീഡിയോകൾ ദിവ്യ ധാരാളമായി പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും ഇത്രയും ജന അംഗീകാരം ലഭിച്ച ഈ പോസ്റ്റിനെ കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ കേരളമാകെ അലയടിക്കുന്നത്. കേരളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും ഈ റീൽസ് കണ്ടവരുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഇത് ലൈക്ക് ചെയ്തത്. അതുപോലെ തന്നെ ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ ഷെയർ ചെയ്ത വഴിയാണ് കോടികളിലേക്ക് ഇത് എത്തിച്ചേർന്നത്. കോടികൾ സ്വീകരിച്ച വീഡിയോയിൽ അഭിനയിച്ച കുട്ടികളും വളരെ ആഹ്ലാദത്തിലാണ്. ഇപ്പോഴും ആളുകൾ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. Screenshot 20260623 235855 (1)

Spread the News

Leave a Comment