തിരുവനന്തപുരം. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 143 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 1.656 ഗ്രാം എം.ഡി.എം.എയും 4.812 കി.ഗ്രാം കഞ്ചാവും 9.512 ഗ്രാം മെറ്റാഫിത്താമിനും ഒരു കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 3657 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 3931 അറസ്റ്റുകള്‍ നടന്നു.
ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 1813.75884 ഗ്രാം.
കഞ്ചാവ് 333.69385588 കി.ഗ്രാം.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.