anugrahavision.com

എസ് ഡി പി ഐ റോഡ് ഉപരോധിക്കുന്നു

ചെർപ്പുളശ്ശേരി:കുലുക്കല്ലൂർ പഞ്ചായത്തിലെ കാലങ്ങളായി തകർന്ന് കിടക്കുന്ന പുറമത്ര പള്ളിയാൽ തൊടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ വാർഡ് പ്രതിനിധികളുടെയും പഞ്ചായത്ത്‌ ഭരണ സമിതിയുടെയും അനാസ്ഥയിൽ പ്രതിഷേതിച്ച് പുറമത്ര പള്ളിയാൽ തൊടി റോഡ് എസ് ഡി പി ഐ ഉപരോധിക്കുന്നു.

ഒട്ടേറെ യാത്രക്കാർ ദിനം പ്രതി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പ്രസ്തുത റോഡ് 15 വർഷക്കാലമായി തകർന്ന് കിടക്കുയാണ്.
പ്രധാനമായും റോഡ് ഉൾകൊള്ളുന്ന 7, 8, വാർഡുകളുടെയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കം പ്രതിനിധീകരിക്കുന്ന വാർഡ് ഒമ്പതിൻ്റേയും പരിധിയിൽ വരുന്ന ഈ പ്രധാന റോഡിൻ്റെ ശോചനീയാവസ്‌ഥ പരിഹരിഹരിക്കുന്നതിൽ വാർഡിനെയും പഞ്ചായത്തിനേയും മുൻപ് പ്രതിനിധീകരിച്ചവർ നടത്തിയ മുഖം തിരിക്കലാണ് നിലവിലെ പ്രതിനിധികളും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്..
ഈ റോഡിനെതിരെയും പ്രദേശ വാസികൾക്കെതിരെയും വിവേചനപരമായ നിലപാട് സ്വീകരിക്കുന്നതിനെതിരെയും തകർന്ന് കിടക്കുന്ന റോഡ് എത്രയും വേഗം ടാറിങ് നടത്തി ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് റോഡ് ഉപരോധിക്കുന്നത് .
ഫെബ്രുവരി 24 തിങ്കളാഴ്ച രാവിലെ 8.30 ന് പുറമത്രയിൽ റോഡ് ഉപരോധം പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡണ്ട് അബൂബക്കർ ചെറുകോട് ഉത്ഘാടനം ചെയ്യുമെന്നും,
എസ് ഡി പി ഐ മപ്പാട്ടുകര ബ്രാഞ്ച് പ്രസിഡന്റ്‌ മൊയ്‌തുണ്ണി
ജനറൽ സെക്രട്ടറി ഷിബിലുദ്ദീൻ എന്നിവർ അറിയിച്ചു

Spread the News

Leave a Comment