ചെർപ്പുളശ്ശേരി. അപകടം നടന്ന ശേഷം അല്ല നടപടി വേണ്ടത് എന്നും അപകടം മുന്നിൽക്കണ്ട് അത് പരിഹരിക്കാൻ ആണ് അധികാരികൾ ശ്രമിക്കേണ്ടത് എന്നും ബാബു എഴുവന്തല തന്റെ ഫേസ്ബുക്കിൽ കുറിച്ചു. തച്ചംപറമ്പത്ത് റോഡിലാണ് ഏത് സമയവും വൈദ്യുത ലൈനിലേക്ക് പൊട്ടി വീഴാറായ തെങ്ങ് നിലകൊള്ളുന്നത്. നിരവധിതവണ അധികൃതരെ ഇത് അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ബാബു എഴുവന്തല അനുഗ്രഹ വിഷനോട് പറഞ്ഞു. ഇത് കെ എസ്ഇ ബി അധികൃതരെ
അറിയിച്ചിട്ടുണ്ടെന്നും ഇത്രയും വലിയ അപകട ഭീഷണി ഉയർത്തുന്ന തെങ്ങു മുറിച്ചു മാറ്റിയില്ലെങ്കിൽ താൻ മറ്റു നടപടികൾ സ്വീകരിക്കുമെന്നും ബാബു ഏഴുവന്തല അറിയിച്ചു
ഇത്തരത്തിൽ കുലുക്കല്ലൂർ റെയിൽവേ ഗേറ്റിനടുത്ത് ഒരു മരം ജീർണിച്ച് വൈദ്യുത ലൈനിലേക്ക് ഏതുസമയവും പൊട്ടിവീഴാറായി നിൽപ്പുണ്ടെന്നും സ്ഥലവാസി പറഞ്ഞു. മാസാമാസങ്ങളിൽ വൈദ്യുത ലൈനിലേക്ക് വീണു കിടക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റാറുണ്ടെങ്കിലും ഇതുപോലെയുള്ള വലിയ മരങ്ങൾ കെഎസ്ഇബി അധികൃതർ കണ്ടില്ലെന്നു നടിക്കാറാണ് പതിവ്. ഏതായാലും മഴ കനത്തു വരുന്നതോടെ കെഎസ്ഇബി ലൈനിലേക്കുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാർ പറയുന്നത്.
No Comment.