മലപ്പുറം: അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. മരുമകൾ രജിതയാണ് മരിച്ചത്. നിലമ്പൂർ കരുളായിയിൽ ആണ് സംഭവം. അമ്മായിയമ്മ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂറ്റമ്പാറ സ്വദേശി രജിതയാണ് മരിച്ചത് ഭർത്താവ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് അമ്മായിയമ്മ ഈ കൊടുംകുറ്റകൃത്യം ചെയ്തത്. സംഭവം നടക്കുമ്പോൾ രജിതയുടെ 2 മക്കളും വീട്ടിലുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു കുട്ടികൾ കരയുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി രജിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല അമ്മായമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു വരുന്നു…..
റിപ്പോർട്ട് : കൃഷ്ണപ്രസാദ്