anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് എൽഡിഎഫിന് സ്ഥാനാർഥിയായി ഹോട്ടൽ വ്യവസായി എൻഎംആർ റസാഖ് മത്സരിക്കുമെന്ന് സൂചന

പാലക്കാട്: മണ്ഡലത്തിൽ ഹോട്ടൽ വ്യവസായിയായ എൻഎംആർ റസാഖ് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും എൽഡിഎഫിൻ്റെ പ്രഖ്യാപനം ഉണ്ടാകുക. പാലക്കാട് സ്ഥാനാർഥിയ്ക്കായി നിരവധി വ്യവസായ പ്രമുഖരെ സിപിഎം സന്ദർശിച്ചുവെങ്കിലും തീരുമാനമായിരുന്നില്ല. ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ റസാഖ് സമ്മതം അറിയിക്കുകയായിരുന്നു. ഇതോടെ ഇന്ന് ചേരുന്ന സിപിഎം ജില്ല സെക്രട്ടേറിയറ്റ് നിർ​ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഹോട്ടൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് എൻഎംആർ റസാഖ്.

Spread the News

Leave a Comment