അങ്ങാടിപ്പുറം: വായന അന്യമായി പോകുന്ന കാലത്ത് പൊതുജനങ്ങളിൽ വായനാ സംസ്കാരം വളർത്തിക്കൊണ്ടുവരുന്നതിനും, ഉന്നത പഠനം നടത്തുന്ന അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് റഫറൻസിനു വേണ്ടിയുള്ള
പുസ്തകങ്ങൾ ഒരുക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് ഓഫീസിൽ സജ്ജമാക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങൾക്ക് വേണ്ടി നടത്തുന്ന പുസ്തക വണ്ടിക്ക് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ശേഖരിച്ച ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ
വെൽഫയർ പാർട്ടി ഓഫീസിൽ വച്ച് നടന്ന പുസ്തക കൈമാറ്റ ചടങ്ങിൽ വെച്ച്
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലമ്പൂർ .
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്
ഷബീർ കർമൂക്കിലിന് കൈമാറി .
പാർട്ടി പഞ്ചായത്ത് സെക്രട്ടറി
ശിഹാബ് തിരൂർക്കാട് സ്വാഗതംപറഞ്ഞു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശിഹാബ്, ബഷീർ തുമ്പലക്കാടൻ, അബൂ താഹിർ തങ്ങൾ, ഹാരിസ് ബാബു കളത്തിൽ, ഷബീർ മാഞ്ഞാമ്പ്ര, അനസ് പുത്തനങ്ങാടി, പഞ്ചായത്ത് സീനിയർ ക്ലർക്ക് മുഹമ്മദ്, വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ മനാഫ് ത്തോട്ടോളി, നെജിയ മുഹസിൻ, റഹീം അരങ്ങത്ത്,റഷീദ് കുറ്റിരി,അൻസബ്, തുടങ്ങിയവർ പങ്കെടുത്തു.
No Comment.