തൂത: സമൂഹത്തിലെ പാവപ്പെട്ടവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുമായ കുടുംബങ്ങളിലെ മണവാട്ടിമാർക്ക് വിവാഹ വസ്ത്രങ്ങൾ സൗജന്യമായി സമ്മാനിക്കുന്ന “നാസർ തൂത ഡ്രസ്സ് ബാങ്ക്” നാല് വർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക്..!
പുതുമോടിയിലുള്ള വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ കയ്യിൽ പണമില്ലങ്കിലും ആഘോഷത്തിൻ്റെ പകിട്ട് ഒട്ടും കുറയില്ല.. കാരണം, പാവപ്പെട്ട പെൺകുട്ടികൾക്കായി ഇവിടെ ഒരു ഡ്രസ്സ് ബാങ്കുണ്ട് ആർക്കും ഇവിടെയെത്തി വസ്തങ്ങൾ തിരഞ്ഞെടുത്ത് കൊണ്ട് പോകാം. അതിന് പണവും ആവശ്യമില്ല..!
പെൺകുട്ടികൾക്ക് സൗജന്യ വിവാഹ വസ്ത്രങ്ങളൊരുക്കി കാത്തിരിക്കുന്നത് ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂതയുടെ നേതൃത്വത്തിലാണ്.
ഇതിനൊടകം വിവാഹ വസ്ത്രം നൽകി സുമംഗലിമാരാക്കിയത് 700 പെൺകുട്ടികളെയാണ്. ജില്ലക്ക് പുറമെ തിരുവനന്തപുരം, കാസർക്കോഡ്, മംഗലാപുരം, വയനാട്, കണ്ണൂർ, സംസ്ഥാനത്തിന് പുറത്ത് തമിഴ്നാട്, ബേഗ്ലൂർ, മഹാരാഷ്ര തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നാസർ തൂത ഡ്രസ് ബാങ്കിൽ നിന്ന് സമ്മാനിച്ച വസ്ത്രങ്ങൾ അണിഞ്ഞ് മണവാട്ടിമാർ ആയവരുണ്ട്.
വ്യത്യസ്ത മത വിഭാഗക്കാരായ പെൺകുട്ടികൾക്ക് വിവാഹ ദിനത്തിൽ അണിയാനുള്ള വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ ഡ്രസ്സ് ബാങ്കിലുണ്ട്. വ്യത്യസ്ത നിറങ്ങളിലും ഡിസൈനർ മോഡലുമായി ആയിരത്തോളം വിവാഹ വസ്ത്രമാണ് മണവാട്ടിമാരെ കാത്ത് ഇപ്പോഴും ഡ്രസ്സ് ബാങ്കിൽ ഇരിക്കുന്നത്.
5000 മുതൽ 50.000 രൂപ വിലവരെയുള്ള വിവാഹ വസ്ത്രങ്ങൾ ഈഡ്രസ്സ് ബാങ്കിൽ ഉണ്ട്.
വിവാഹ ദിനത്തിൽ മണിക്കൂറുകൾ മാത്രം ധരിച്ച് പിന്നീട് അലമാരകളിൽ സൂക്ഷിക്കുന്ന വിലയേറിയതടക്കമുള്ള വിവാഹ വസ്തങ്ങൾ മിക്കവരുടെയും വിടുകളിൽ ഉണ്ടാവും. തൻ്റെ പ്രവർത്തന മേഖല ഉപയോഗിച്ച് സഹായ മനസ്സുള്ളവരിൽ നിന്ന് ഇത്തരം വസ്ത്രങ്ങൾ ശേഖരിച്ച് ഡ്രൈക്ലിൻ ചെയ്ത് ഡ്രസ് ബാങ്ക് വഴി വിതരണം ചെയ്യാൻ സാധിക്കുമെന്നും മനസ്സിലാക്കിയാണ് പദ്ധതിയുടെ തുടക്കം.
നിങ്ങളുടെ അറിവിലുള്ള അർഹതപ്പെട്ട ആർക്കെങ്കിലും ആവശ്യമായി വന്നാൽ 9747338823 എന്ന നാസർ തൂതയുടെ നമ്പറിൽ ബന്ധപപ്പെടാം.
No Comment.