ചെർപ്പുളശ്ശേരി. നെല്ലായ മുതൽ കച്ചേരി കുന്നു വരെ സൗന്ദര്യവൽക്കരണം എന്ന പേരിൽ നടക്കുന്ന റോഡ് പണി പൂർവാധികം ശക്തിയിൽ പുരോഗമിക്കുകയാണ്. കേരള സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഏറ്റവും ആധുനിക രീതിയിലാണ് റോഡിന്റെ പണി പൂർത്തിയാക്കുന്നത്. എല്ലാ കയ്യേറ്റങ്ങളും പരമാവധി ഒഴിപ്പിച്ച് വീതി കൂട്ടിയാണ് റോഡ് പണി പുരോഗമിക്കുന്നത്. എന്നാൽ മഞ്ചക്കല്ലിൽ സ്ഥിതിചെയ്യുന്ന ഒരു മുനിസിപ്പൽ ബസ്റ്റോപ്പ് ആണ് ചിത്രത്തിൽ കാണുന്നത്. ഇത് പൊളിച്ചു മാറ്റാനോ നീക്കം ചെയ്യാനോ സാധിക്കാത്തത് എന്ത് എന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ചെർപ്പുളശ്ശേരി നഗരസഭയുടെ ഈ ബസ്റ്റോപ്പ് റോഡിൽ നിന്നും ഉടൻ പൊളിച്ചു നിൽക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
No Comment.