anugrahavision.com

*വിവാദ പരാമർശങ്ങൾക്കെതിരെ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ സത്യഭാമയ്ക്ക് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് റജിസ്റ്റർ ചെയ്തു*.

*നൃത്ത അധ്യാപിക സത്യഭാമ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ സത്യഭാമയ്ക്ക് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് റജിസ്റ്റർ ചെയ്തു*. *പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമം പ്രകാരം കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്*. *കേസിൽ സത്യഭാമയെ ഒന്നും യൂട്യൂബ് ചാനലിന്റെ ചീഫ് എഡിറ്റർ സുമേഷിനെ രണ്ടും ചാനലിനെ മൂന്നും പ്രതികളാക്കിയാണ്- കേസെടുത്തത്*. 
*ചാലക്കുടി ഡിവൈഎസ്പിക്ക് രാമകൃഷ്ണൻ നൽകിയ* *പരാതി പിന്നീട് കന്റോ‍മെന്റ് പൊലീസിനു കൈമാറുകയായിരുന്നു. 19നു സംപ്രേക്ഷ​ണം ചെയ്ത അഭിമുഖത്തിലായിരുന്നു വിവാദ പരാമർശങ്ങൾ. എഫ്ഐആറിൽ പറയുന്നത്: പരാതിക്കാരനെ കുറിച്ചാണ് പറയുന്നതെന്നു പൊതുജനത്തിനു* *മനസ്സിലാകുന്ന വിധത്തിൽ ചാലക്കുടിക്കാരൻ* *നൃത്താധ്യാപകൻ എന്നും ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറമാണ്, പെറ്റ തള്ള സഹിക്കില്ല*’ എന്നും അവഹേളിക്കുന്ന* *തരത്തിൽ പരാമർശങ്ങൾ നടത്തി ജാതീയമായി അവഹേളിച്ചു*

Spread the News
0 Comments

No Comment.