anugrahavision.com

കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഭരണം പിടിക്കാൻ എൻ ഡി എ ബി ജെ പി സഖ്യം

തിരുവമ്പാടി. നാടിന്റെ വികസനത്തിനും, ജനങ്ങളുടെ ക്ഷേമത്തിനും മാറി ചിന്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മുത്തപ്പൻ പുഴയിൽ  ഇത്തവണ എൻഡിഎ ബിജെപി സഖ്യം മത്സരിക്കുകയാണ്. റിട്ടയേഡ് അധ്യാപകൻ അഗസ്റ്റിൻ മണ്ണു കുശുമ്പിലിനാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. കോഴിക്കോടിന്റെ മലയോരമേഖലയായ തിരുവമ്പാടി ഒത്തിരി വികസന പ്രവർത്തനങ്ങൾ നടക്കാനുണ്ടെന്നും അതിനായി ഇനി ബിജെപി സഖ്യത്തിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവാണ് ഈ മത്സരം എന്ന് അഗസ്റ്റിൻ പറയുന്നു.Img 20251126 Wa0028

കാർഷിക മേഖലയും പശ്ചാത്തല മേഖലയും ഒരുപാട് ഉയർച്ചയിലേക്ക് എത്തുക വഴി ടൂറിസം സാധ്യതകൾ അടക്കം തിരുവമ്പാടിയിൽ ഉണ്ടെന്നിരിക്കെ പ്രദേശത്തെ ജനങ്ങളെ തിരിഞ്ഞു നോക്കാത്ത ഗ്രാമപഞ്ചായത്ത് ഭരണവും കേരളസർക്കാർ ഭരണവും അവസാനിപ്പിച്ചുകൊണ്ട് എൻഡിഎ മുന്നണി തിരുവമ്പാടിയിലും കേരളത്തിലും നേതൃ ഭരണത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യം കൂടി ഈ തെരഞ്ഞെടുപ്പിലൂടെ സാധ്യമാകുമെന്ന് അഗസ്ത്യൻ മാസ്റ്റർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ നാടിന്റെ വികസനത്തിന് മാറി ചിന്തിക്കൂ.. എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വോട്ടർമാരെ സമീപിക്കുന്നത്. ജനങ്ങളിൽ നല്ല പ്രതീക്ഷയുണ്ടെന്നും ഇത്തവണ തിരുവമ്പാടിയിൽ ആ മാറ്റം സാധിക്കുമെന്നും അഗസ്ത്യൻ മാസ്റ്റർ പറഞ്ഞു. താമര ചിഹ്നത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്.

Spread the News

Leave a Comment