anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി നഗരസഭ എട്ടാം വാർഡിൽ കെ അനൂപ് എൽ ഡി എഫ് സ്ഥാനാർത്ഥി

ചെർപ്പുളശ്ശേരി. എട്ടാം വാർഡിൽ കെ അനൂപ് എന്ന ബാബുവിനെ സ്ഥാനാർത്ഥിയായി എൽഡിഎഫ് പ്രഖ്യാപിച്ചു. 32 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സമയത്ത് എട്ടാം വാർഡ് ആരെന്ന് ചോദ്യചിഹ്നം ഉയർന്നു കേട്ടിരുന്നു. എന്നാൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ട് യുവനിരയിൽപ്പെട്ട കെ അനൂപിനെ പരിഗണിക്കുകയായിരുന്നു. കോൺഗ്രസിൽ നിന്നും സീറ്റ് കിട്ടാത്തതിന്റെ പേരിൽ ചെർപ്പുളശ്ശേരിയിൽ വാർത്താസമ്മേളനം നടത്തിയ ഉണ്ണിയെ സ്ഥാനാർത്ഥിയാക്കും  എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ പ്രദേശത്തെ ഓരോ വോട്ടർമാരെയും നേരിട്ട് അറിയുകയും അവരുടെ എല്ലാ പ്രശ്നത്തിലും സജീവമായി ഇടപഴകുകയും ചെയ്ത കെ അനൂപിനെ അവസാനം പരിഗണിക്കുകയായിരുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റും, നിലവിൽ ഇവിടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രതിപക്ഷ നേതാവുമായ കെ എം ഇസാക്കിനെ തോൽപ്പിക്കുക എന്ന ദൗത്യം പാർട്ടി കെ അനൂപിനെ ഏൽപ്പിച്ചിരിക്കുകയാണ്. എൻ ഡി എ സഖ്യവും ഇവിടെ മത്സരിക്കുന്നുണ്ട് ഏതായാലും എട്ടാം വാർഡിൽ ഇത്തവണ പൊടിപാറുന്ന മത്സരം ആയിരിക്കും ഉണ്ടാവുക എന്നത് ബോധ്യമായി കഴിഞ്ഞു.

Spread the News

Leave a Comment