വെള്ളിനേഴി എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച വിജയാരവം 2026 ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ ഭരണസമിതി അംഗം കെ.ജയരാമൻ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻ്റ് എ.എൻ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി എം.രാജഗോപാലൻ, ഒ.ഗോപാലകൃഷ്ണൻ, പി.ബി ഗോപാലകൃഷ്ണൻ, എം.ശശികുമാർ, സതീഷ് മേനോൻ എന്നിവർ സംസാരിച്ചു.