ചെർപ്പുളശ്ശേരി: ജമാഅത്തെ ഇസ്ലാമി ചെർപ്പുളശ്ശേരി ഏരിയ കൺവെൻഷൻ സംസ്ഥാന സമിതി അംഗം റുക്സാന ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ബഷീർ ശർക്കി അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട് മുഖ്യപ്രഭാഷണം നടത്തി.ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡണ്ട് ബുശൈർ ശർക്കി സമാപന പ്രാർത്ഥന നിർവഹിച്ചു. നിഹാൽ വാഴൂർ കെ. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.കെ. പി. ഹസനുൽ മന്ന സ്വാഗതവും എം. ബൽക്കീസ് നന്ദിയും പറഞ്ഞു.