anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചലച്ചിത്ര നടി ശ്വേതാ മേനോൻ അമ്മ അംഗത്വവും രാജിവെച്ചു

കൊച്ചി. ഭരണസമിതി അംഗമെന്ന നിലയിൽ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന ചലച്ചിത്ര നടി ശ്വേതാ മേനോൻ ഭരണസമിതി അംഗത്വവും, അമ്മയിലെ അംഗത്വവും രാജിവെച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനാണ് തനിക്കിഷ്ടം എന്നും ഒരു സംഘം കുറ്റാരോപിതർ അമ്മ സംഘടന  ഹൈജാക്ക്  ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി നിരന്തരം തങ്ങളെ അക്രമിക്കുകയായിരുന്നു എന്ന് ശ്വേതാ മേനോൻ പറയുന്നു. ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള എല്ലാ കണക്കുകളും കൃത്യമാണെന്നും എന്നാൽ മുമ്പ് ബാബുരാജ് ഉള്ള ഭരണസമിതി കൃത്യമായ കണക്കുകൾ ഇതുവരെയും ഹാജരാക്കിയിട്ടില്ലെന്നും ശ്വേതാ മേനോൻ കുറ്റപ്പെടുത്തി  സ്ത്രീകൾക്ക് നീതി ലഭിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ശ്വേതാ മേനോൻ കുക്കു  പരമേശ്വരൻ നീനാകുറുപ്പ് തുടങ്ങി നിരവധി സ്ത്രീകളടങ്ങുന്ന കമ്മിറ്റി നിലവിൽ വന്നത്. എന്നാൽ താരസംഘടന പോലെ ഉള്ള വലിയൊരു പ്രസ്ഥാനം കൊണ്ടുനടക്കുന്നതിൽ വീഴ്ച വരുത്തുകയും പ്രശ്നങ്ങൾ ഉള്ളിൽ പരിഹരിക്കേണ്ടതിന് പകരം പുറത്ത് പരിഹരിച്ചതും ആണ് അമ്മയിൽ പ്രശ്നങ്ങൾ ഉടലെടുത്തത് എന്നാണ്  താരങ്ങൾ പറയുന്നത് പുതിയ മന്ത്രിസഭ അധികാരമേറ്റശേഷം ആദ്യ ബജറ്റിൽ സിനിമ വ്യവസായമായി പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് അമ്മയിൽ മുറുമുറുപ്പ് ഉടലെടുത്തത്. എന്നാൽ എംഎൽഎ കൂടിയായ രമേശ് പിഷാരടി സംഘടനാ നേതൃത്വം ഏറ്റെടുക്കുകയും താൽക്കാലിക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. നാലുമാസം പ്രായമുള്ള  കമ്മിറ്റി ഉടനെ വിപുലപ്പെടുത്തി താര സംഘടനയെ രക്ഷിച്ചെടുക്കും എന്നാണ് മുതിർന്ന നടന്മാർ പറയുന്നത്.

Spread the News

Leave a Comment