ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതിയുടെ ശ്രീമൂലസ്ഥാനമായി അറിയപ്പെടുന്ന ഇല്ലിക്കോട്ട്കുറുശ്ശി ശിവക്ഷേത്ര സന്നിധിയിൽ പൂജാ പുഷ്പോദ്യാനമൊരുക്കി. ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പൂജാപുഷ്പോദ്യാനം തയ്യാറാക്കിയത് . തെച്ചി, തുളസി, നന്ത്യാർവട്ടം, പിച്ചി, പിച്ചകം തുടങ്ങിയ തൈകളാണ് നട്ടത്. ഇല്ലിക്കോട്ട്കുറുശ്ശി ക്ഷേത്രം മേൽശാന്തി
.തെക്കുംപറമ്പ് നാരായണൻ നമ്പൂതിരി തെച്ചി തൈ നട്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ അച്യുതാനന്ദൻ, പരിസ്ഥിതി പ്രവർത്തകർ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.