പെരിന്തൽമണ്ണ: മനശാസ്ത്ര കൗൺസിലിംഗ്, സാമൂഹ്യസേവനം, മെന്റലിസം തുടങ്ങിയ വിവിധ മേഖലകളിലെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വമായ ഷാനിലിന് ഭാരത് സേവാ സമാജിന്റെ ദേശീയ പുരസ്കാരം. സമൂഹത്തിന്റെ മാനസികവും സാമൂഹികവുമായ ഉന്നമനത്തിനായി വർഷങ്ങളായി അദ്ദേഹം നൽകിവരുന്ന നിസ്തുലമായ സേവനങ്ങൾ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി.
നവംബർ 12-ന് ഭാരത് സേവാ സമാജിന്റെ സംസ്ഥാന ഓഫീസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ദേശീയ ചെയർമാൻ .ബാലകൃഷ്ണനിൽ നിന്നാണ് ഷാനിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.
വർഷങ്ങളായി ഹിപ്‌നോട്ടിസം, മെൻ്റലിസം, കൗൺസിലിംഗ് എന്നീ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഷാനിൽ വ്യക്തിബന്ധങ്ങളിലും കുടുംബങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ശാസ്ത്രീയമായ ഇടപെടലുകളിലൂടെ പരിഹാരം കാണുന്നതിൽ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ നിരവധി വ്യക്തികൾക്കും കുടുംബങ്ങൾക്കും ജീവിതത്തിൽ പുതിയ വെളിച്ചം പകരാൻ സഹായിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമാകുന്ന അദ്ദേഹത്തിന്റെ സേവനങ്ങൾ ഇതിനോടകം തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
മനസ്സിന്റെ അത്ഭുതലോകം അനാവരണം ചെയ്യുന്ന മെന്റലിസം എന്ന കലാരംഗത്ത് ലോക റെക്കോർഡിന് ഉടമയാണ് അദ്ദേഹം. ഭാരത് സേവാ പുരസ്കാരവും നാഷണൽ ടാലൻറ് അവാർഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഓരോ മേഖലയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈ ബഹുമുഖ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ച ദേശീയ പുരസ്കാരം.
പെരിന്തൽമണ്ണ പാറൽ കരിക്കും പുറത്ത് ഷരീഫിന്റെയും ബുഷ്റയുടെയും മകനാണ് മുഹമ്മദ് ഷാനിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷാനിൽ തന്റെ കലാപരമായ പ്രവർത്തനങ്ങളിൽ മികവ് പുലർത്തുക മാത്രമല്ല, വിദ്യാഭ്യാസത്തിലും അറിവിന്റെ വ്യാപനത്തിലും തന്റെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് ഒരു ഹിന്ദി അധ്യാപകന്റെ വേഷവും സ്വീകരിച്ചിട്ടുണ്ട്.ഒരു വ്യക്തിക്ക് സമൂഹത്തിൽ എത്രത്തോളം ക്രിയാത്മകമായി ഇടപെടാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഷാനിലിന്റെ ജീവിതം.