ചെർപ്പുളശ്ശേരി. നഗരസഭയിൽ ഒമ്പതാം വാർഡിൽ നിന്നും കന്നിയങ്കത്തിനു ഒരുങ്ങുകയാണ് എം ആർ രാജേഷ് ആലിക്കൽ. തെരഞ്ഞെടുപ്പിൽ പുതുക്കം ആണെങ്കിലും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമാണ് രാജേഷ്. നാടിനു വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ രാജേഷ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാർട്ടി തന്നെ ഏൽപ്പിച്ച കർത്തവ്യം 100% സത്യസന്ധതയോടെ പുലർത്തി നഗരസഭയിൽ തന്റെ സാന്നിധ്യം അറിയിക്കാനാണ് രാജേഷ് ഒരുങ്ങിയിരിക്കുന്നത്.
തികച്ചും അവികസിത പ്രദേശമായ ചെർപ്പുളശ്ശേരി കരുമാനാംകുറിശ്ശിയിൽ ഇന്ന് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. സർക്കാർ എൽ പി സ്കൂളിന്റെ പ്രവർത്തനത്തിൽ ആയാലും റോഡുകളുടെയും മറ്റും നിർമ്മാണത്തിലും രാജേഷിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു.
മാത്രമല്ല അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ കൂടെ നിന്ന് പ്രവർത്തിക്കുന്നതിൽ രാജേഷ് എന്നും മുൻപന്തിയിലാണ്. പാർട്ടി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് തന്നെ ഒമ്പതാം വാർഡ് രാജേഷിനെ സ്വീകരിച്ചു കഴിഞ്ഞിരുന്നു. രാഷ്ട്രീയ, ജാതി മത വ്യത്യാസമില്ലാതെ ആർക്കുവേണ്ടിയും ഏതു സമയത്തും എന്തുകാര്യത്തിനും ഓടി നടന്നു പ്രവർത്തിക്കാൻ കരുമാനാംകുർശ്ശിയിൽ ഉള്ളവർക്ക് വളരെ കാലങ്ങളായി തന്നെ രാജേഷ് ഉണ്ടായിരുന്നു. മനസ്സിൽ ഒരുപാട് വികസന സ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന രാജേഷിന് നഗരസഭയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയും എന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ നെയ്ത്തു ഗ്രാമം നെഞ്ചേറ്റിയ ഈ ഉറച്ച ഇടതുപക്ഷ പ്രവർത്തകനെ നഗരസഭയിൽ ലഭിക്കും എന്നുള്ളത് നമുക്ക് ഉറപ്പിക്കാം