anugrahavision.com

തലൈവന്‍ ഒരുവന്‍ പുറത്തിറക്കി കോക്ക് സ്റ്റുഡിയോ ഭാരത്

കൊച്ചി: ഇന്ത്യയുടെ സമകാലിക സംഗീതലോകത്തെ പുനര്‍നിര്‍വചിക്കുന്ന വേദിയായ കോക്ക് സ്റ്റുഡിയോ ഭാരത് അതിന്റെ സീസണ്‍ മൂന്നിന്റെ ഭാഗമായി ഏറ്റവും പുതിയ ട്രാക്കായ തലൈവന്‍ ഒരുവന്‍ പുറത്തിറക്കി. സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്റെ സര്‍ഗ്ഗാത്മക കരുത്തുകളെയും, ഹിപ്‌ഹോപ്പല്‍ നവീനത കൊണ്ടുവരുന്ന ആര്‍ഒ, എസ്‌വിഡിപി എന്നിവരെയും, ഇന്ത്യന്‍ കോറല്‍ എന്‍സംബിളിന്റെ മഹനീയതയും ഇവിടെ ഒരുമിച്ച് കൊണ്ടുവരുന്നു.
പ്രാദേശിക ശബ്ദങ്ങളെ അവയുടെ സ്വത്വത്തില്‍ വെള്ളം ചേര്‍ക്കാതെ ഒരു ദേശീയ വേദിയിലേക്ക് കൊണ്ടുവന്നുകൊണ്ട് കോക്ക് സ്റ്റുഡിയോ ഭാരത് ഇന്ത്യയിലെ സംഗീത വൈവിധ്യത്തെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു.
ഓഫ്ആര്‍ഒയും എസ്‌വിഡിപിയും ഇന്ത്യന്‍ കോറല്‍ എന്‍സംബിളും സന്തോഷ് നാരായണനോടൊപ്പം നേതൃത്വം നല്‍കിക്കൊണ്ട് സൃഷ്ട്ടിച്ച തലൈവന്‍ ഒരുവന്‍ ഇപ്പോള്‍ രാജ്യവ്യാപകമായി ശ്രോതാക്കള്‍ക്കായി തത്സമയം സംപ്രേഷണം ചെയ്യുന്നു.
തമിഴ് സംഗീതത്തിന്റെ ശബ്ദവും ആത്മാവും ഉള്‍ക്കൊള്ളുന്ന ഒരു ട്രാക്കാണ് തലൈവന്‍ ഒരുവനെന്നും സംഗീതസംവിധായകന്‍ എന്ന നിലയില്‍, പാട്ടിന്റെ വികാരങ്ങളില്‍ സത്യസന്ധതയും ഉദ്ദേശ്യത്തില്‍ കരുത്തും നിലനിര്‍ത്തുന്നതിലായിരുന്നു എന്റെ ശ്രദ്ധയെന്നും സംഗീത സംവിധായകനും ഗായകനുമായ സന്തോഷ് നാരായണന്‍ പറഞ്ഞു.
തലൈവന്‍ ഒരുവന്‍ യഥാര്‍ത്ഥത്തില്‍ ഒരു തമിഴ് ഹിപ്‌ഹോപ്പ് ആണെന്നും കോക്ക് സ്റ്റുഡിയോ ഭാരതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്തിലൂടെ ആ ശബ്ദത്തെ ഒരു പ്രാദേശിക വേദിയില്‍ നിന്ന് ദേശീയ വേദിയിലേക്ക് അതിന്റെ കാതല്‍ മാറ്റാതെ കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നും എസ്‌വിഡിപി പറഞ്ഞു.
ഓഫ്ആര്‍ഒ പറഞ്ഞു, ‘തലൈവന്‍ ഒരുവന്‍ എന്നത് പരിചിത വഴികളില്‍ നിന്നുള്ള മാറി സഞ്ചാരമാണ്. അടിസ്ഥാനപരമായ നാടോടി താളങ്ങള്‍ക്കും ഇന്നത്തെ ശബ്ദത്തെ നിര്‍വചിക്കുന്ന ആധുനിക വശത്തിനും ഇടയില്‍ ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനെക്കുറിച്ചായിരുന്നു അത്. സ്വതന്ത്രമായി പരീക്ഷിക്കാനും ആ ശബ്ദം ഘട്ടം ഘട്ടമായി നിര്‍മ്മിക്കാനുമുള്ള ഇടം കോക്ക് സ്റ്റുഡിയോ ഭാരത് ഞങ്ങള്‍ക്ക് നല്‍കി.’
കോക്ക് സ്റ്റുഡിയോ ഭാരതിനൊപ്പം ചേര്‍ന്ന് കോറല്‍ സംഗീതത്തെ ഒരു പുതിയ വെളിച്ചത്തില്‍ തേടിയപ്പോള്‍ അവിസ്മരണീയമായ എന്തെങ്കിലും സൃഷ്ടിക്കാന്‍ പല ശബ്ദങ്ങള്‍ ഒരുമിച്ച് ചേര്‍ന്നുവെന്ന് ഇന്ത്യന്‍ കോറല്‍ എന്‍സംബിള്‍ പറഞ്ഞു.

Spread the News

Leave a Comment