anugrahavision.com

ചെർപ്പുളശ്ശേരിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളായി ഒട്ടേറെ പുതുമുഖങ്ങൾ

ചെർപ്പുളശ്ശേരി. നഗരസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം സ്ഥാനാർത്ഥിനിർണയം അന്തിമഘട്ടത്തിലാണ്. ചെർപ്പുളശ്ശേരി നഗരസഭയിൽ ഒട്ടേറെ പുതുമുഖങ്ങൾ ഇത്തവണ മത്സര രംഗത്തുണ്ട്. മുൻ കൗൺസിലർമാരായ വി പി ഷമീജ്,  സാദിഖ് ഹുസൈൻ തുടങ്ങിയവർ ഇത്തവണയും മത്സരിക്കുന്നുണ്ട്. നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, സഫ്ന പാറക്കൽ  തുടങ്ങിയവർ ഇത്തവണ മത്സര രംഗത്ത് ഉണ്ടാവില്ല. ചെർപ്പുളശ്ശേരി സിപിഐഎം ലോക്കൽ സെക്രട്ടറി സി. ജയകൃഷ്ണൻ, ഒ. സുലേഖ എന്നിവർ മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. സി അനന്തനാരായണൻ, എം ആർ രാജേഷ് ആലിക്കൽ തുടങ്ങിയവരുടെ പേരുകൾ പരിഗണിച്ചതായി അറിയുന്നു. എന്തായാലും പൂർണ്ണമായ ലിസ്റ്റ് രണ്ട് ദിവസത്തിനകം തന്നെ പുറത്തിറങ്ങും എന്നാണ് സിപിഐഎം വൃത്തങ്ങൾ പറയുന്നത്. ചെർപ്പുളശ്ശേരി നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്ല നിലയിൽ തന്നെ തിരിച്ചെത്താൻ കഴിയും എന്ന് ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ. അതുകൊണ്ടുതന്നെ മികച്ച സ്ഥാനാർത്ഥികളെ നിർത്തിക്കൊണ്ടാവും ഇത്തവണ നഗരസഭാ ഭരണം നിലനിർത്തുക എന്നാണ് നേതാക്കൾ പറയുന്നത്. ഘടകകക്ഷികളുമായുള്ള സീറ്റ് ധാരണയും ഏകദേശം പൂർത്തിയായി കഴിഞ്ഞു. മിക്കവാർഡുകളിലും ഇത്തവണ പൊരിഞ്ഞ പോരാട്ടം ആയിരിക്കും നടക്കുക.

Spread the News

Leave a Comment