anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ക്ഷാമം

ചെർപ്പുളശ്ശേരി. ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തോടുകൂടി സ്ഥാനാർത്ഥികൾക്കായി രാഷ്ട്രീയപാർട്ടികൾ ഓട്ടം തുടങ്ങി. സംവരണ വാർഡുകളിൽ ആണ് സ്ഥാനാർത്ഥികൾക്ക് ഏറെ ക്ഷാമം. വനിതാ സ്ഥാനാർത്ഥികളെ കിട്ടാനാണ് രാഷ്ട്രീയകക്ഷികൾ ഏറെ പണിപ്പെടുന്നത്. വ്യക്തമായ രാഷ്ട്രീയം ഉള്ളവർ മാത്രമേ സ്ഥാനാർത്ഥികളായി മത്സരിക്കാൻ തയ്യാറാവുന്നുള്ളൂ എന്ന് നേതാക്കൾ പറയുന്നു. ജനറൽ വാർഡുകളിലും പഴയപോലെ സ്ഥാനാർത്ഥികൾ മത്സരിക്കാൻ കൂട്ടാക്കുന്നില്ല. ചെർപ്പുളശ്ശേരി നഗരസഭയിൽ പല വാർഡുകളിലും ഇത്തരത്തിൽ സ്ഥാനാർത്ഥികൾക്ക് ക്ഷാമം ഉണ്ടായതായി അറിയാൻ കഴിയുന്നു. ഏതായാലും രണ്ടുദിവസത്തിനുള്ളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കാനാണ് രാഷ്ട്രീയകക്ഷികൾ തീരുമാനിച്ചിട്ടുള്ളത്

 

Spread the News

Leave a Comment