anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സംസ്ഥാന ശാസ്ത്രമേളയിൽ വിവിധ വിനോദ പരിപാടികൾ അവതരിപ്പിച്ച പ്രതിഭകളെ ആദരിച്ചു

പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ വിവിധ വിനോദ പരിപാടികൾ അവതരിപ്പിച്ചവരെ ആദരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. സ്ട്രീറ്റ് മാജിക് ഷോ അവതരിപ്പിച്ച കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാർഡ് ജേതാവ് ഷംസുദ്ദീൻ ചെർപ്പുളശ്ശേരി, “നിറങ്ങളെ പാടൂ” ചിത്ര പ്രദർശനം നടത്തിയ പുതുനഗരം എം.വി.എച്ച്.എസ് സ്കൂളിലെ അധ്യാപിക സി.ഐ സാജിത, പ്രധാന വേദിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച യു ഫാത്തിമ ഹിബ, ഇൻസാമുൽ അമീൻ എന്നിവരെയാണ് ശാസ്ത്രമേള സംഘാടക സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചത്. മീഡിയ കമ്മിറ്റി കൺവീനർ ഹനീഫ, എന്റർടൈൻമെന്റ് കമ്മിറ്റി കൺവീനർ അനിൽകുമാർ, സംഘാടക സമിതി അംഗങ്ങളായ ആർ ഷിജു കുമാർ, ഉബൈദുള്ള, തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ മജീഷ്യൻ ഷംസുദ്ദീൻ ചെർപ്പുളശ്ശേരിയുടെ മാജിക് ഷോയും അരങ്ങേറി.

 

Spread the News

Leave a Comment