പൊന്നാനി നഗരസഭ നഗരകുടുംബാരോഗ്യ കേന്ദ്രം (യുപിഎച്ച്‌സി) ബിയ്യം, പൊന്നാനി എന്നീ സ്ഥാപനങ്ങളിലെ സായാഹ്ന ഒ. പി.യിലേക്ക് കരാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. പ്രീഡിഗ്രി/പ്ലസ് ടു/വിഎച്ച്എസ്‌സി (സയന്‍സ് സ്ട്രീം) യോഗ്യതയുള്ളവര്‍ക്ക് ജനറല്‍ തസ്തികയിലേക്കും ഡിപ്ലോമ ഇന്‍ ഫാര്‍മസി/ തത്തുല്യം/കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് ടെക്‌നിക്കല്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം നവംബര്‍ നാലിന് രാവിലെ 11ന് ഈഴവത്തിരുത്തി കുടുംബാരോഗ്യത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.
ഫോണ്‍- 0494 2664701