anugrahavision.com

കേന്ദ്രീയ വിദ്യാലയം റോഡ് ആധുനിക നിലവാരത്തിലേക്ക്* മന്ത്രി എം ബി രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു

ഒറ്റപ്പാലം നഗരസഭയിലെ പാലപ്പുറം കേന്ദ്രീയ വിദ്യാലയം റോഡിൻ്റെ നിർമ്മാണോദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു.

അഡ്വ. കെ പ്രേംകുമാർ എം എൽ എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാരിൻ്റെ 2023 – 24 ബഡ്ജറ്റിൽ നിന്ന് രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ റോഡ് നിർമ്മിക്കുന്നത്. കെൽ എന്ന ഏജൻസിക്കാണ് നിർവഹണ ചുമതല.പാലപ്പുറം കയറംപാറ മുതൽ കേന്ദ്രീയ വിദ്യാലയ വരെ 1550 മീറ്റർ നീളത്തിലാണ് നിർമ്മാണം നടത്തുക.

കയറംപാറ സെൻ്ററിൽ നടന്ന ചടങ്ങിൽ അഡ്വ. കെ പ്രേംകുമാർ എം എൽ എ അധ്യക്ഷനായി. ശിലാഫലകഅനാച്ഛാദനവും എം എൽ എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ ജാനകി ദേവി, വൈസ് ചെയർമാൻ കെ രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ സുനീറ മുജീബ്, അബ്ദുൾ നാസർ, കൗൺസിലർമാരായ കെ അജയകുമാർ, പുഷ്പലത, സാമൂഹ്യ സാംസ്കാരിക പ്രമുഖർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെൽ പ്രൊജക്ട് മാനേജർ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

 

Spread the News

Leave a Comment