anugrahavision.com

വികസന സദസ്സ് :* *പഞ്ചായത്ത് വികസനം പറഞ്ഞു,* *സർക്കാർ വികസനപ്രദർശനം ബഹിഷ്കരിച്ചു*

അങ്ങാടിപ്പുറം : ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കപ്പെട്ട വികസന സദസ്സിൽ പഞ്ചായത്തിന്റെ വികസന കാര്യങ്ങൾ വിശദീകരിക്കുകയും സംസ്ഥാന സർക്കാരിൻറെ വികസന പ്രദർശനം യുഡിഎഫ് ബഹിഷ്കരിക്കുകയും ചെയ്തു.ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ വികസന വാർത്ത വിശേഷം എന്ന പത്രത്തിൻറെ പ്രകാശനവും വിതരണവും കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി പഞ്ചായത്ത് തയ്യാറാക്കിയ ഡോക്യുമെൻററിയുടെ സ്വിച്ച് ഓൺ കർമ്മവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. സഈദ ടീച്ചർ നിർവഹിച്ചു.വൈസ് പ്രസിഡണ്ട് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽ ബാബു ,ഫൗസിയ തവളങ്ങൾ,സെലീന താണിയൻ,സെക്രട്ടറി സുഹാസ്‌ ലാൽ എന്നിവർ പ്രസംഗിച്ചു.

Spread the News

Leave a Comment