ചെർപ്പുളശേരി. ഭൂരിപക്ഷം ബഹുജനങ്ങളും ഇടത്തരക്കാരായ തികച്ചും ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് ചെർപ്പുളശേരി. സാമ്പത്തിക പരിമിതികൾ മറികടന്ന് കൊണ്ട് നിരവധിയായ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് LDF നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ബഹുജനങ്ങളുമായി സംവദിക്കുന്നതിനായി സിപിഐ എം ഏരിയ കമ്മിറ്റിയംഗം സി ജയകൃഷ്ണൻ നേതൃത്വം നൽകുന്ന വികസന മുന്നേറ്റ ജാഥ പന്നിയംകുറുശി പടിഞ്ഞാറ്റുമുറിയിൽ വച്ച് സിപിഐ എം ഏരിയ സെക്രട്ടറി കെ നന്ദകുമാർ ഒക്ടോബര് 17ന് വൈകീട്ട് 5മണിക്ക് ഉദ്ഘാടനം ചെയ്യും. അതിവേഗം കുതിക്കുന്ന ചെർപ്പുളശേരിയുടെ ജൈത്രയാത്രയുടെ സാക്ഷ്യമായി സമഗ്ര മേഖലയിലും അഞ്ച് വർഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങൾ വിശദീകരിച്ചും ഭാവി ചെർപ്പുളശേരിക്കായുള്ള വികസന രേഖ പരിചയപ്പെടുത്തിയും മൂന്ന് ദിവസങ്ങളിലായി ഓരോ പ്രദേശത്തിലൂടെയും വികസന ജാഥ കടന്ന് പോകും. എൽഡിഎഫ് തുടരും ചെർപ്പുളശ്ശേരി വളരും എന്ന മുദ്രാവാക്യവുമായാണ് സിപിഐ എം ചെർപ്പുളശേരി മുൻസിപ്പൽ കമ്മിറ്റി ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം സിജു ജാഥാ വൈസ് ക്യാപ്റ്റനും നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ ജാഥാ മാനേജരുമായ ജാഥാ 18ന് ശനി നാലാലുംകുന്ന്, തൂത, 29മൈൽ, കാറൽമണ്ണ, കരുമാനാംകുറുശ്ശി, സ്കൂൾകുന്ന്, 26മൈൽ, തുടങ്ങിയ പ്രദേശങ്ങളിലെ പര്യടനത്തിന് ശേഷം ഉങ്ങുംതറയിൽ സമാപിക്കും സമാപനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ബി സുഭാഷ് ഉദ്ഘാടനം ചെയ്യും. 19ന് ഞായർ കുറ്റിക്കോടിൽ നിന്ന് തുടങ്ങുന്ന ജാഥാ എലിയപ്പറ്റ, ടൌൺ, സെക്രട്ടറിപ്പടി, തെക്കുമുറി, മഞ്ചക്കൽ, വെള്ളോട്ടുകുറുശ്ശി, തുടങ്ങിയ പര്യടനത്തിന് ശേഷം പന്നിയംകുറുശ്ശിയിൽ സമാപിക്കും സമാപനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്യും