ചെർപ്പുളശ്ശേരി. നാറാണത്തുഭ്രാന്തന് ദേവി ദർശനം ലഭിച്ച ഓർമ്മ പുതുക്കിക്കൊണ്ട് ഒരായിരനല്ലൂർ മലകയറ്റം ശനിയാഴ്ച നടക്കും. തുലാമാസം ഒന്നാം തീയതിയാണ് രായിരനെല്ലൂരിൽ മലകയറുന്നത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി അനേകായിരം ഭക്തജനങ്ങൾ മലകയറ്റത്തിൽ പങ്കുകൊള്ളും. ഒരായിരനല്ലൂർ മലയിൽ സ്ഥിതി ചെയ്യുന്ന ദേവീക്ഷേത്രവും, നാറാണത്തുഭ്രാന്തന്റെ പടുകൂറ്റൻ ശില്പവും ഈ മലമുകളിൽ സ്ഥിതി ചെയ്യുന്നു. രണ്ടു കിലോമീറ്റർ ദൂരം നടന്നു വേണം മലയിലെത്താൻ. മലകയറ്റത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൊപ്പം വളാഞ്ചേരി റൂട്ടിൽ ഒന്നാം തീയതി പടി എന്ന് പറയുന്ന സ്ഥലത്തുനിന്നാണ് കാൽനടയായി മലമുകളിലേക്ക് യാത്ര തിരിക്കുന്നത്.