anugrahavision.com

സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കുന്ന ഉപജാപക സംഘം കേരളത്തിൽ സജീവമാകുന്നു

കൊച്ചി. ലാബ് ടെസ്റ്റുകൾക്കും മരുന്നുകൾക്കും ഉപകരണങ്ങൾക്കും രോഗികളെ കൂട്ടത്തോടെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അയയ്ക്കുന്ന ഉപജാപക സംഘം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിക്കുന്നതായിട്ടുള്ള പരാതിയിൽ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രി ഓഫീസ് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് ഉചിത നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.
സാധാരണക്കാരായ രോഗികൾക്ക് കേരളത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ നൽകുന്ന സേവനങ്ങൾ മാതൃകാപരമാണ്. ഇവിടെ ചികിത്സ തേടി എത്തുന്ന രോഗികളെ സ്വകാര്യ ലാബുകളിൽ ടെസ്റ്റുകൾ നടത്തുന്നതിന് പറഞ്ഞയക്കുന്ന ഉപജാപ സംഘം സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിച്ച് വരുന്നു. സർക്കാർ മെഡിക്കൽ കോളേജിൽ ലഭ്യമാകുന്ന മരുന്നുകൾ എഴുതാതെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാകുന്ന മരുന്നുകൾ എഴുതി രോഗികളെ അത്തരം മരുന്നുകൾ വാങ്ങുവാൻ പ്രോത്സാഹിപ്പിച്ചും വരുന്നു.
രോഗികളുടെ വർദ്ധനവ് അനുസരിച്ച് സർക്കാർ മെഡിക്കൽ കോളേജുകളിലെ മരുന്നിന്റെയും ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പ് വരുത്തുവാൻ മനഃപൂർവം കൃത്യവിലോപം കാണിക്കുന്നത് മുഖേന സർക്കാർ മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളിൽ ഭൂരിപക്ഷവും മരുന്നുകൾക്കും, ഓപ്പറേഷൻ ഉപകരണങ്ങൾക്കും, ലാബ് ടെസ്റ്റുകൾക്കും മറ്റും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിന് പിന്നിൽ വർഷങ്ങളായി തുടരുന്ന ചിലരുടെ സംഘടിത ശ്രമങ്ങളാണെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിൽ പറയുന്നു.

Spread the News

Leave a Comment