anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു; മൂന്ന് പുതുമുഖങ്ങൾ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. പാലക്കാട് ജില്ലയിൽ, പാലക്കാട് മണ്ഡലം ഒഴികെയുള്ള 11 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ജില്ലാ പട്ടികയിൽ ഇത്തവണ മൂന്ന് പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആലത്തൂരിൽ നിന്ന് ടി.എം ശശി, നെന്മാറയിൽ നിന്ന് കെ. പ്രേമൻ, ചിറ്റൂരിൽ നിന്ന് അഡ്വ. വി മുരുകദാസ് എന്നിവരാണ് ജില്ലയിലെ പുതുമുഖ സ്ഥാനാർത്ഥികൾ.

പാലക്കാട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ:

തൃത്താല: എം.ബി രാജേഷ്

പട്ടാമ്പി: മുഹമ്മദ് മുഹ്‌സിൻ

ഒറ്റപ്പാലം: അഡ്വ. കെ പ്രേംകുമാർ

ഷൊർണ്ണൂർ: പി മമ്മിക്കുട്ടി

മണ്ണാർക്കാട്: മൻസിൽ ബക്കർ

കോങ്ങാട്: അഡ്വ. കെ ശാന്തകുമാരി

മലമ്പുഴ: എ പ്രഭാകരൻ

ചിറ്റൂർ: അഡ്വ. വി മുരുകദാസ്

നെന്മാറ: കെ പ്രേമൻ

ആലത്തൂർ: ടി.എം ശശി

തരൂർ: പി.പി സുമോദ്

പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പ്രഖ്യാപനം പിന്നീട് ഉണ്ടാകും.

Spread the News

Leave a Comment