anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചൂണ്ടയിടുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

പാലക്കാട്: മീൻപിടിക്കുന്നതിനിടെ ഉണ്ടായ തർക്കം അക്രമത്തില്‍ കലാശിച്ചു. തർക്കത്തെ തുടർന്ന് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. പ്രതി കിരണ്‍ രാജിനെയാണ് പാലക്കാട് ടൌണ്‍ നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്. പരിക്കേറ്റത് ചെമ്പൈ സംഗീത കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ കൗശിക്കിനാണ്. സംഭവം നടന്നത് ശനിയാഴ്ച വൈകുന്നേരം ആയിരുന്നു. പ്രതിയും കൗശിക്കും ചൂണ്ട ഉപയോഗിച്ച്‌ മീൻ പിടിക്കുന്നതിനിടയില്‍ തർക്കമുണ്ടാകുകയും അത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു.

അക്രമത്തില്‍ പ്രതി കൗശിക്കിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു ശേഷം ഒളിവില്‍ പോയി. തുടർന്ന് പോലീസ് ജില്ലാ ആശുപത്രി പരിസരത്തു നിന്നും പിടികൂടുകയായിരുന്നു. വയറിന് ഗുരുതര പരിക്കേറ്റ കൗശിക്കിനെ ആദ്യം പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലവില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്.

Spread the News

Leave a Comment