anugrahavision.com

വിഎസ് അച്യൂതാനന്ദന്റെ മകന് സീറ്റില്ല; പിണറായിയും മന്ത്രിമാരും കളത്തിലേക്ക്, സ്പീക്കര്‍ എഎന്‍ ഷംസീറിന് ഇനി വനവാസം; സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ!

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ അപ്രതീക്ഷിത നീക്കങ്ങളുമായി പാര്‍ട്ടി നേതൃത്വം. നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രി പിണറായി വിജയനും 11 മന്ത്രിമാരും നേരിട്ട് കളത്തിലിറങ്ങുമ്പോള്‍, വിഎസ് അച്യൂതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിന് പട്ടികയില്‍ ഇടം ലഭിച്ചില്ലെന്നത് ശ്രദ്ധേയമായി. ഏറ്റവും വലിയ സര്‍പ്രൈസ് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സ്ഥാനാര്‍ത്ഥിത്വമാണ്. തലശ്ശേരിയില്‍ ഷംസീറിന് പകരം കാറായി രാജനെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. ഇതോടെ ഷംസീറിന് ഇനി പാര്‍ട്ടിയില്‍ ‘വനവാസ’മാകുമോ എന്ന ചര്‍ച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായിക്കഴിഞ്ഞു.

സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രഖ്യാപിച്ച 75 അംഗ പട്ടികയില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള കരുത്തുറ്റ നീക്കങ്ങളാണ് ദൃശ്യമാകുന്നത്. മട്ടന്നൂരില്‍ യുവരക്തമായ വികെ സനോജും, പേരാവൂരില്‍ കെകെ ശൈലജയും ജനവിധി തേടും. ഫുട്‌ബോള്‍ മൈതാനത്തെ താരം യു. ഷറഫലി നിലമ്പൂരില്‍ സ്വതന്ത്രനായി അങ്കത്തിനിറങ്ങുമ്പോള്‍, സാംസ്‌കാരിക നഗരങ്ങളെയും സ്‌പോര്‍ട്‌സ് പ്രേമികളെയും ഒരേപോലെ കയ്യിലെടുക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് തന്നെ പോരാട്ടം നയിക്കും. മന്ത്രിമാരായ മുഹമ്മദ് റിയാസ് ബേപ്പൂരിലും, വിഎന്‍ വാസവന്‍ ഏറ്റുമാനൂരിലും, സജി ചെറിയാന്‍ ചെങ്ങന്നൂരിലും ജനവിധി തേടുമ്പോള്‍ ശക്തമായ മത്സരത്തിനാകും കേരളം സാക്ഷ്യം വഹിക്കുക.

പട്ടികയിലെ പ്രമുഖര്‍ ഇങ്ങനെ:

മന്ത്രിനിര: പിണറായി വിജയനെ കൂടാതെ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ഡോ. ആര്‍. ബിന്ദു, എം.ബി. രാജേഷ്, വി. അബ്ദുറഹ്‌മാന്‍, ഒ.ആര്‍. കേളു എന്നിവര്‍ വീണ്ടും ജനവിധി തേടും.

സംഘടനാ കരുത്ത്: പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പുറമെ കെ.കെ. ശൈലജ, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, ടി.പി. രാമകൃഷ്ണന്‍ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മത്സരരംഗത്തുണ്ട്.

വനിതാ പ്രാതിനിധ്യം: കെ.കെ. ശൈലജ, പി.കെ. ശ്യാമള, വീണാ ജോര്‍ജ് തുടങ്ങി പത്ത് വനിതകളാണ് പട്ടികയിലുള്ളത്. ഇതില്‍ രണ്ടുപേര്‍ നിലവിലെ മന്ത്രിമാരും ഒരാള്‍ മുന്‍ മന്ത്രിയുമാണ്.

ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും സിപിഎം ഇക്കുറി മത്സരരംഗത്തിറക്കുന്നുണ്ട്. അനുഭവസമ്പത്തും യുവത്വത്തിന്റെ ആവേശവും ഒത്തുചേരുന്ന ഈ പട്ടികയിലൂടെ വന്‍ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

സ്ഥാനാര്‍ത്ഥി പട്ടിക

1. മഞ്ചേശ്വരം- കെ ആര്‍ ജയാനന്ദ

2. ഉദുമ- അഡ്വ. സി എച്ച് കുഞ്ഞമ്പു

3. തൃക്കരിപ്പൂര്‍- ഡോ. വി പി പി മുസ്തഫ

4. പയ്യന്നൂര്‍- ടി ഐ മധുസൂദനന്‍

5. തളിപ്പറമ്പ്- പി കെ ശ്യാമള

6. അഴീക്കോട്- കെ വി സുമേഷ്

7. കല്ല്യാശ്ശേരി- എം വിജിന്‍

8. ധര്‍മ്മടം- പിണറായി വിജയന്‍

9. മട്ടന്നൂര്‍- വി കെ സനോജ്

10. പേരാവൂര്‍- കെ കെ ശൈലജ

11. തലശ്ശേരി- കാരായി രാജന്‍

12. മാനന്തവാടി- ഒ ആര്‍ കേളു

13. സുല്‍ത്താന്‍ബത്തേരി- എം എസ് വിശ്വനാഥന്‍

14. കുറ്റ്യാടി- കെ പി കുഞ്ഞമ്മദ് കുട്ടി

15. പേരാമ്പ്ര- ടി പി രാമകൃഷ്ണന്‍

16. ബാലുശ്ശേരി- അഡ്വ. കെ എം സച്ചിന്‍ദേവ്

17. കൊയിലാണ്ടി- കെ ദാസന്‍

18. കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍

19. ബേപ്പൂര്‍- പി എ മുഹമ്മദ് റിയാസ്

20. തിരുവമ്പാടി- ലിന്റോ ജോസഫ്

21. പൊന്നാനി- അഡ്വ. എം കെ സക്കീര്‍

22. വണ്ടൂര്‍- ഡോ. കെ കെ ദാമോദരന്‍ മാസ്റ്റര്‍

23. പെരിന്തല്‍മണ്ണ- വി പി മുഹമ്മദ് ഹനീഫ

24. മങ്കട- എം പി അലവി

25. തൃത്താല- എം ബി രാജേഷ്

26. തരൂര്‍- പി പി സുമോദ്

27. ആലത്തൂര്‍- ടി എം ശശി

28. നെന്മാറ- കെ പ്രേമന്‍

29. ഷൊര്‍ണ്ണൂര്‍- പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം- അഡ്വ. കെ പ്രേംകുമാര്‍

31. കോങ്ങാട്- അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ- എ പ്രഭാകരന്‍

33. കുന്നംകുളം- എ സി മൊയ്തീന്‍

34. ചേലക്കര- യു ആര്‍ പ്രദീപ്

35. മണലൂര്‍- പ്രൊഫ. സി രവീന്ദ്രനാഥ്

36. ഗുരുവായൂര്‍- എന്‍ കെ അക്ബര്‍

37. പുതുക്കാട്- കെ കെ രാമചന്ദ്രന്‍

38. ഇരിങ്ങാലക്കുട- ഡോ. ആര്‍ ബിന്ദു

39. വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി

40. അങ്കമാലി- അഡ്വ. സാജു പോള്‍

41. ആലുവ- അഡ്വ. എ എം ആരിഫ്

42. കുന്നത്തുനാട്- പി വി ശ്രീനിജിന്‍

43. വൈപ്പിന്‍- അഡ്വ. എം ബി ഷൈനി

44. കളമശ്ശേരി- പി രാജീവ്

45. തൃക്കാക്കര- അഡ്വ. പുഷ്പാദാസ്

46. കൊച്ചി- കെ ജെ മാക്സി

47. തൃപ്പൂണിത്തുറ- കെ എന്‍ ഉണ്ണികൃഷ്ണന്‍

48. കോതമംഗലം- ആന്റണി ജോണ്‍

49. ഉടുമ്പന്‍ചോല- കെ കെ ജയചന്ദ്രന്‍

50. ദേവികുളം- അഡ്വ. എ രാജ

51. ഏറ്റുമാനൂര്‍- വി എന്‍ വാസവന്‍

52. കോട്ടയം- അഡ്വ. കെ അനില്‍കുമാര്‍

53. പുതുപ്പള്ളി- കെ എം രാധാകൃഷ്ണന്‍

54. അരൂര്‍- ദലീമ ജോജോ

55. ആലപ്പുഴ- പി പി ചിത്തരഞ്ജന്‍

56. അമ്പലപ്പുഴ- എച്ച് സലാം

57. കായംകുളം- അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂര്‍- സജി ചെറിയാന്‍

59. മാവേലിക്കര- എം എസ് അരുണ്‍ കുമാര്‍

60. ആറന്മുള- വീണാ ജോര്‍ജ്ജ്

61. കോന്നി- അഡ്വ. കെ യു ജനീഷ്‌കുമാര്‍

62. കൊട്ടാരക്കര- കെ എന്‍ ബാലഗോപാല്‍

63. കുണ്ടറ- എസ് എല്‍ സജികുമാര്‍

64. ഇരവിപുരം- എം നൗഷാദ്

65. കൊല്ലം- എസ് ജയമോഹന്‍

66. വര്‍ക്കല- അഡ്വ. വി ജോയി

67. ആറ്റിങ്ങല്‍- ഒ എസ് അംബിക

68. വാമനപുരം- അഡ്വ. ഡി കെ മുരളി

69. കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍

70. വട്ടിയൂര്‍ക്കാവ്- അഡ്വ. വി കെ പ്രശാന്ത്

71. നേമം- വി ശിവന്‍കുട്ടി

72. കാട്ടാക്കട- അഡ്വ. ഐ ബി സതീഷ്

73. അരുവിക്കര- അഡ്വ. ജി സ്റ്റീഫന്‍

74. നെയ്യാറ്റിന്‍കര- കെ ആന്‍സലന്‍

75. പാറശ്ശാല- സി കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍

1. കുന്നമംഗലം – പി ടി എ റഹീം

2. താനൂര്‍ – വി അബ്ദുറഹ്‌മാന്‍

3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍

4. നിലമ്പൂര്‍ – യു ഷറഫലി

5. തവനൂര്‍ – കെ ടി ജലീല്‍

6. ചവറ – ഡോ. സുജിത് വിജയന്‍

മാഹി- അഡ്വ. ടി അശോക് കുമാര്‍ (സ്വതന്ത്രന്‍)

Spread the News

Leave a Comment