ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നായ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നവീകരണ കലശം, പുനപ്രതിഷ്ഠ എന്നീ ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രം തന്ത്രിമാരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. ജൂലൈ 10 വരെയാണ് ചടങ്ങുകൾ നടക്കുന്നത്. ജൂലൈ 7ന് അനിഴം നക്ഷത്രത്തിൽ ആണ് പുനഃപ്രതിഷ്ഠ. ദിവസേന നടക്കുന്ന പരിപാടികളിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുക്കും. ക്ഷേത്രത്തിന്റെ പുതുക്കിപ്പണിത മുഖമണ്ഡപം ഭക്തർക്കായി തുറന്നുകൊടുത്തിട്ടുണ്ട്.