അഗളി: രോഗം ബാധിച്ച മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്ന രീതിയിലുള്ള സാന്ത്വന പരിചരണ സംസ്ക്കാരം വളർത്തിയെടുക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ ശ്രമിക്കണമെന്ന് പാലിയേറ്റീവ് പ്രവർത്തകരുടെ ജില്ലാ നേതൃത്വ ശില്പശാല ആഹ്വാനം ചെയ്തു.
ലഭിക്കുന്ന പരിചരണം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതിൽ രോഗിക്കും പങ്കുണ്ടാകുന്ന സാഹചര്യം ഉണ്ടാകണമെന്നും ശില്പശാലയിൽ അഭിപ്രായം ഉയർന്നു.
ജില്ലയിലെ സർക്കാരിതര പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ കൂട്ടായ്മ ( സിപിഐപി)യാണ് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.
അട്ടപ്പാടി ക്യാമ്പ് സെന്ററിൽ നടക്കുന്ന ക്യാമ്പ് കോട്ടത്തറ ട്രൈബൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സിപിഐപി ജില്ലാ പ്രസിഡന്റ് വി പി ഹുസൈൻ അധ്യക്ഷനായി. ഐഎപിസി സംസ്ഥാന പ്രസിഡന്റ് പ്രദീപ് കൂറ്റനാട്, ജില്ലാ സെക്രട്ടറി എസ് പി രാമകൃഷ്ണൻ, ഭാരവാഹികളായ മുഹമ്മദലി അൻസാരി, പി. മുജീബ്, എന്നിവർ സംസാരിച്ചു.ഗിരീഷ് കടുന്തിരുത്തി മോഡറേറ്ററായി.
വി. അനിത, ഫാത്തിമത് സുഹറ,എം. ഹാഷിം, കെ. വാസുദേവൻ പ്രദീപ് കൂറ്റനാട്, ഹരിദാസ് വാഴക്കാട്, ശിവദാസ് കൂറ്റനാട്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ കോർഡിനേറ്റർ കൃഷ്ണ പ്രിയ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ചിത്രം: പാലിയേറ്റീവ് കെയർ സന്നദ്ധ പ്രവർത്തകരുടെ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കോട്ടത്തറ ട്രൈബൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു.
Note : ഗുണലിവാരമുള്ള പരിചരണം, ഗ്രൂപ്പ് വോളന്റിയർ ഹോം കെയർ, സൈക്കോ – സോഷ്യൽ സപ്പോർട്ട്, പാലിയേറ്റീവ് പ്രവർത്തനത്തിലെ മാനുഷിക ബന്ധങ്ങൾ,
പരിചരണത്തിലെ സാമൂഹിക പങ്കാളിത്തം, പാലിയേറ്റീവ് കെയർ ഗ്രിഡ്, സർക്കാർ ആനുകൂല്യങ്ങൾ, എന്നീ വിഷയങ്ങളിലാണ് ചർച്ചയും ആശയ രൂപീകരണവും നടന്നത്.