anugrahavision.com

വാണിയംകുളം ടി ആർ കെ യിൽ നാളെ സ്നേഹാദരം

വാണിയംകുളം ടി.ആർ.കെ ഹയർസെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നാളെ നടക്കും. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്യും. ഷൊർണൂർ എംഎൽഎ പി മമ്മി കുട്ടി അധ്യക്ഷത വഹിക്കും. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ കെ രാജീവ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി ജഗദീഷ്, എച്ച്.എസ്.ടി പി.ആർ രാധാമണി എന്നിവരാണ് വിരമിക്കുന്ന അധ്യാപകർ. സ്നേഹാദരവിനു ശേഷം സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുമെന്ന് സ്നേഹാദരം പരിപാടി വിശദീകരിച്ചുകൊണ്ട് ജനറൽ കൺവീനർ വി ഫിറോസ്, ഡെപ്യൂട്ടി എച്ച് എം സി കലാധരൻ, പിടിഎ പ്രസിഡണ്ട് എൻ പി സതീഷ് കുമാർ, പബ്ലിസിറ്റി കൺവീനർ കെ കെ മനോജ് കുമാർ എന്നിവർ പറഞ്ഞു.

Spread the News
0 Comments

No Comment.