ജനുവരി 25 ന് വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ വച്ച് നടക്കുന്ന യാത്രയയപ്പു സമ്മേളനം വിജയിപ്പിക്കാൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന തീരുമാനിച്ചു. പഠനത്തിൽ മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി എൻഡോവ്മെന്റ് ഏർപ്പെടുത്തുവാനു യോഗ തീരുമാനമായി.പൂർവവിദ്യാർത്ഥികളുടെ എക്സിക്യൂട്ടീവ് യോഗം വാണിയംകുളം ടി ആർ കെ ഹൈസ്‌കൂളിൽ 11/1/2025ന് ചേർന്നു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സി കലാധരൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി രവി അധ്യക്ഷനായി. വാടികയിൽ ചേർന്ന യോഗത്തിൽ വി ഫിറോസ്, കെ പി സുധീർ, ടി സുനിൽ, അനിൽകുമാർ എം, ഗോപിനാഥൻ ടി കെ, സുധീഷ് പി, അഡ്വ എ വി അരുൺ, സുരേഷ് ബാബു കെ പി, സേതുമാധവൻ കെ, പി സുജിത് എന്നിവർ സംസാരിച്ചു
No Comment.