anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് സർവകാല റെക്കോഡ് ; ഈ മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 8.5 കോടി രൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് ഭണ്ഡാരം വരവ്. ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 8,50,00,661 രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ജനുവരി മാസം ലഭിച്ച 7,50,22,241 രൂപയായിരുന്നു മുൻപത്തെ റെക്കോർഡ് വരവ്. കഴിഞ്ഞ ദിവസമാണ്  ഭണ്ഡാരം എണ്ണൽ പൂർത്തിയായത്. 1കിലോ 843ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും 9 കിലോഗ്രാം 800 ഗ്രാം വെള്ളിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 കറൻസിയും ആയിരം രൂപയുടെ 14 കറൻസിയും അഞ്ഞൂറിൻ്റെ 60 കറൻസിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. കനറാ ബാങ്കിൻ്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തുന്ന ചുമതല.
സ്ഥിരം ഭണ്ഡാരത്തിൽ നിന്നുള്ള വരവിന് പുറമേ 8,86,937 രൂപ ഇ- ഭണ്ഡാരത്തിൽ നിന്നുള്ള വരവായും ലഭിച്ചിട്ടുണ്ട്.

Spread the News

Leave a Comment