anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി പട്ടാമ്പി റോഡിലെ വ്യാപാരികൾ ദുരിതത്തിൽ

ചെർപ്പുളശ്ശേരി. പട്ടാമ്പി റോഡിലെ ബസ്റ്റാൻഡ് അടച്ചുപൂട്ടിയതോടെ നിരവധി വ്യാപാരികൾ ദുരിതത്തിൽ. വാടക കൊടുക്കാനും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും കിട്ടുന്ന വരുമാനം തികയുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ബസ്റ്റാൻഡ് പെട്ടെന്ന് അടച്ചു പൂട്ടിയതുമൂലം കച്ചവടം ഗണ്യമായി കുറയുകയും പല കടകളിലും ആളുകൾ വരാതിരിക്കുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയാണ് തങ്ങൾ നേരിടുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ഒറ്റപ്പാലം റോഡ് ജംഗ്ഷൻ മുതൽ സർക്കാർ ആശുപത്രി വരെ കച്ചവടം ചെയ്യുന്ന വ്യാപാരികളാണ് ഇത്തരത്തിൽ കഷ്ടത്തിൽ ആയിരിക്കുന്നത്. പല കച്ചവടക്കാരും കടമെടുത്തു മറ്റുമാണ് കച്ചവട സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കുന്നത്. കഴിഞ്ഞദിവസം വ്യാപാരികൾ നഗരസഭയിലേക്ക് എത്തുകയും അധികാരികൾക്ക് പരാതി നൽകുകയും ചെയ്തു എങ്കിലും യാതൊരു നടപടിയും നഗരസഭ അധികൃതരിൽ നിന്നും തങ്ങൾക്ക് കിട്ടിയില്ലെന്ന് വ്യാപാരികൾ പറയുന്നു. പഴയ കെട്ടിടം പൊളിച്ചു മാറ്റുക പോലും ചെയ്തിട്ടില്ലെന്ന് മാത്രമല്ല പുതിയ ബസ് സ്റ്റാൻഡിന്റെ പണി നടത്താനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ ബസ്റ്റാൻഡ് തുറന്നതോടെ പുത്തനാൽക്കൽ ഭഗവതി ക്ഷേത്ര പരിസരത്ത് എത്തുന്ന യാത്രക്കാർക്ക് നഗരത്തിന്റെ ഹൃദയഭാഗത്തിലെത്താൻ വലിയ തുക ഓട്ടോ കൂലിയായി നൽകേണ്ടി വരുന്നു എന്നതിനാൽ പട്ടാമ്പി റോഡിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്ന ജീവനക്കാരും കഷ്ടത്തിലായിരിക്കുകയാണ്. എന്നാൽ നഗരത്തിൽ നടക്കുന്ന പരിഷ്കാരങ്ങൾ എല്ലാവരെയും തൃപ്തിപ്പെടുത്തി നടത്താൻ ആകില്ലെന്നും നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ജനങ്ങൾ ചെയ്യേണ്ടതെന്നും ഉള്ള നിലപാടിലാണ് നഗരസഭാ അധികാരികൾ. ഏതായാലും പട്ടാമ്പി റോഡിലെ കടകളിൽ നല്ലൊരു ശതമാനം സാമ്പത്തിക ബാധ്യത മൂലം പൂട്ടിപ്പോകുമെന്ന  അവസ്ഥയിലാണ്. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണും എന്നുള്ള പ്രതീക്ഷയിലാണ് വ്യാപാരികൾ.

Spread the News

Leave a Comment