വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് കെ.കെ രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ, പി.വർഷ, പി.അഭിജിത് എന്നിവർ ആശംസകൾ നേർന്നു.കെ.എ അരുണിമ മലയാളം പ്രസംഗവും എം.ആര്യ കുറിപ്പും അഭിനവ്.സി.മോഹൻ, എൻ.അഭിൻ കൃഷ്ണ എന്നിവർ ഡിജിറ്റൽ കുറിപ്പും, കെ.എം അഭിനവ്, എൻ.നിസാമുദ്ദീൻ എന്നിവർ സ്ലൈഡ് ഷോയും അവതരിപ്പിച്ചു. എൻ.കെ നിയകൃഷ്ണ നന്ദി രേഖപ്പെടുത്തി.
ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ’ലഹരി ഒരു മഹാവിപത്ത് ‘ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.ടീൻസ് ക്ലബ്ബ് കൺവീനർ അമൃത എസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വി.വിദ്യ ആശംസകൾ നേർന്നു.പി.ശ്രേയ കൃഷ്ണ സ്വാഗതവും പി.ആർ അനന്യ നന്ദിയും പറഞ്ഞു.പി.പി അശ്വതി, എം.വിഷ്ണു, കെ.ജിഷ്ണ, വി.പി മുഹമ്മദ് റിസ്വാൻ എന്നിവർ പങ്കെടുത്തു.പി.അഞ്ജന കൃഷ്ണൻ മോഡറേറ്ററായി പങ്കെടുത്തു.പ്രത്യേക അസംബ്ലി നടത്തുകയും വിദ്യാർത്ഥികൾ മനുഷ്യാവകാശ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
No Comment.