പെരിന്തൽമണ്ണ. സോപാനസംഗീതത്തിന്റെ സുവർണദശക്ക് വഴിയൊരുക്കിയ ഞെരളത്ത് കലാശ്രമത്തിൽ വീണ്ടും 11 പെൺകുട്ടികൾ അരങ്ങേറ്റം നടത്തി. ചരിത്രത്തിലാദ്യമായി സോപാനസംഗീതരംഗത്ത് പെൺസാന്നിധ്യത്തിന് തുടക്കം കുറിച്ച അങ്ങാടിപ്പുറം ഏറാന്തോട് കല്യാണിപ്പാറയിലെ ഞെരളത്ത് കലാശ്രമത്തിലായിരുന്നു പരിപാടി. വാദ്യപ്രതിഷ്ഠയുള്ള ലോകത്തിലെ ആദ്യക്ഷേത്രമായ ഞെരളത്തിന്റെ ഇടക്ക ശ്രീ കോവിലിൽ പുഷ്ാർച്ചന നടത്തിയാണ് പരിപാടികൾക്ക് തുടക്കമായത്.ശനിയാഴ്ച നടന്ന ഇടക്ക – സോപാനസംഗീതം അരങ്ങേറ്റത്തിന് പെരിങ്ങോട് മണികണ്ഠൻ ആശാൻ, അഞ്ജലി ടീച്ചർ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചെടുത്തത്. കഴിഞ്ഞ 6 മാസത്തിലധിമായി തുടരുന്ന പരിശീലനം അരങ്ങേറ്റത്തിലെത്തിയപ്പോൾ ഞെരളത്തിന്റെ പത്നി ലക്ഷ്മിക്കുട്ടിയമ്മ , കല്യാണിയമ്മ,മായ എൻ. , ഞെരളത്ത് ഹരിഗോവിന്ദൻ എന്നിവർ സന്നിഹിതരായി. അനഘ, മാളവിക, ശ്രീദേവി, ആര്യ, സൂര്യ, നിവേദ്യ, ദ്രവ്യ, അഞ്ജന, അഹല്യ, അഞ്ജലി എന്നിവരാണ് സോപാനത്തിലേറിയ പുത്തൻ ഗായികമാർ. മുഖ്യസംഘാടകയായ മായ ടീച്ചറുടെ ഛായാ ചിത്രം ചടങ്ങിൽ വെച്ച് ആർടിസ്റ്റ് അർജുൻ സമ്മാനിച്ചു..
No Comment.