വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിലെ കേരള പിറവി ദിനാചരണം കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.എൻ എസ് എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻറ് എം.മോഹനൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഹെഡ്മാസ്റ്റർ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ബി.ധരേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ നന്ദിയും രേഖപ്പെടുത്തി. സീനിയർ അസിസ്റ്റൻ്റ് കെ.കെ രത്നകുമാരി, ആര്യ പ്രകാശ്.കെ, സഞ്ജീവ് ടി.എസ് എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികൾ കേരള മാതൃക തീർത്ത് പ്രതിജ്ഞയെടുത്തു .കേരള തനിമ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള നൃത്ത നൃത്യങ്ങൾ , കലാപരിപാടികൾ എന്നിവയുമുണ്ടായി
No Comment.