anugrahavision.com

മരങ്ങൾ മുറിച്ചതിന് പ്രായശ്ചിത്തം. 12000 വൃക്ഷത്തൈകൾ നട്ടു.

മുണ്ടൂർ തൂത സംസ്ഥാനപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മുറിച്ചു മാറ്റേണ്ടിവരുന്ന 2400 ഓളം മരങ്ങളോട്

വൃക്ഷപ്രണാമം എന്ന പ്രവർത്തനത്തിലൂടെ പ്രായശ്ചിത്തം ചെയ്യുകയാണ് അധ്യാപകനായ അച്യുതാനന്ദനും സംഘവും. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനറും, വനമിത്ര അവാർഡ് ജേതാവുമായ അച്യുതാനന്ദന്റെ നേതൃത്വത്തിൽ 2021 നവംബർ ഒന്നിന്, മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം തൈകൾ നട്ടുപിടിപ്പിക്കുന്ന വൃക്ഷപ്രണാമം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സംസ്ഥാന വ്യാപകമായി നടന്ന ഈ പ്രവർത്തനത്തിലൂടെ, പരിസ്ഥിതി സ്നേഹികളുടെ കൂടി സഹകരണത്തോടെ മൂന്നു വർഷം കൊണ്ട് 12000 തൈകൾ എന്ന ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. നവംബർ 1 കേരളപ്പിറവി ദിനത്തിൽ കാറൽമണ്ണ കാളി കടവ് മഹാകാളി ക്ഷേത്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ പന്ത്രണ്ടായിരത്തെ തൈയായി കൃഷ്ണനാൽ നട്ടുപിടിപ്പിച്ചു. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ. അച്യുതാനന്ദൻ, വിനോദ് ചുണ്ടയിൽ, വി. പി. സുരേഷ് ബാബു, ജനാർദ്ദനൻ മണലിക്കുഴി, ചന്ദ്രൻ ഇല്ലിക്കൽ, ശിവശങ്കരൻ ചക്കും കണ്ടത്തിൽ, ശ്രീകുമാർ ചുണ്ടയിൽ,എം. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Spread the News
0 Comments

No Comment.