anugrahavision.com

Onboard 1625379060760 Anu

കുട്ടികളിലെ വൈകല്യങ്ങൾ നേരത്തെ തിരിച്ചറിയുന്നതിന് അങ്കണവാടി അധ്യാപകർക്ക് പരിശീലനം നൽകി പ്രയത്ന*

കൊച്ചി, ഒക്ടോബർ 18, 2024:* കുട്ടികളിലെ ശാരീരിക ഭിന്നശേഷിയും വെല്ലുവിളികളും നേരത്തെ തിരിച്ചറിയുന്നതിന് കൊച്ചിയിലെ അങ്കണവാടി അധ്യാപകർക്കായി പ്രത്യേക പരിശീലനപരിപാടി സംഘടിപ്പിച്ച് പ്രമുഖ മൾട്ടിഡിസിപ്ലിനറി ഒക്യുപേഷണൽ തെറാപ്പി കേന്ദ്രമായ പ്രയത്ന. ഒക്യുപേഷണൽ തെറാപ്പി മാസാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ 101 അധ്യാപകർക്കാണ് പരിശീലനം നൽകിയത്. കൊച്ചി അർബൻ 3 ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ക്ലാസുകൾ മരടിലെ പ്രിയദർശിനി മുൻസിപ്പാലിറ്റി ഹാളിലാണ് സംഘടിപ്പിച്ചത്. കുട്ടികളിലെ വളർച്ചാ സംബന്ധമായ പ്രശ്നങ്ങൾ ചെറുപ്പത്തിലേ കണ്ടെത്തുന്നതിനുള്ള പ്രായോഗിക വഴികളായിരുന്നു പ്രധാന വിഷയം.

കുട്ടികൾക്കും മുതിർന്നവർക്കും തെറാപ്പി സേവനങ്ങൾ നൽകിവരുന്ന പ്രയത്നയിലെ വിദഗ്ധരാണ് ക്‌ളാസുകൾ നയിച്ചത്. ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളായ അനഘ പിഷാരടി, ബിയോണ റേച്ചൽ എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

കുട്ടികളുടെ ജീവിതത്തിൽ വളരെ നേരത്തെ സ്വാധീനം ചെലുത്തുന്ന അധ്യാപകരെന്ന നിലയിൽ അങ്കണവാടി അധ്യാപകർക്ക് വളർച്ചാ സംബന്ധമായ വൈകല്യങ്ങളുടെ ലക്ഷണങ്ങൾ വളരെ നേരത്തെ നിരീക്ഷിക്കാനും തിരിച്ചറിയാനും കഴിയും. എത്രയും നേരത്തെ ചികിത്സ തുടങ്ങുന്നതിനും മികച്ച ഫലപ്രാപ്തി കൈവരിക്കുന്നതിനും ഈ നിരീക്ഷണം നിർണായകമായേക്കാം. കൃത്യമായ ചികിത്സ കൃത്യസമയത്ത് തുടങ്ങുന്നതിലൂടെ കുട്ടികളുടെ ജീവിതനിലവാരം ഏറെ മെച്ചപ്പെടുത്താനാകും.

Spread the News
0 Comments

No Comment.