എലപ്പുള്ളി.
മെയ് 14 മുതൽ 20 വരെ സംഘടിപ്പിക്കുന്ന
എലപ്പുള്ളി ഫെസ്റ്റ് 2.0 ടിക്കറ്റ് വിതരണം ആരംഭിച്ചു. ടിക്കറ്റിൻ്റെ ആദ്യ വിൽപ്പന
യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ,
“പെണ്ണും പൊറാട്ടും” സിനിമയിലെ നായകൻ
ദിനേഷ് പെപ്പോയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എസ് സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ആർ സുരേഷ്കുമാർ, കൺവീനർ ആർ മിഥുൻ, പി എസ് രാജീവ്, എം സുന്ദരൻ, കെ സതീഷ്കുമാർ, കെ ബിജു, എം നസീമ, അഡ്വ ജി ഗ്രീണ, സി മുരളീകുമാർ, സി വിശാലാക്ഷി എന്നിവർ പങ്കെടുത്തു.