anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വോട്ടെണ്ണൽ ദിനം: സുരക്ഷയ്ക്കായി പാലക്കാട് ജില്ലാ പോലീസ് സേന സജ്ജം

പാലക്കാട്: വോട്ടെണ്ണൽ ദിനത്തിൽ കനത്ത സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പട്രോളിങ്ങിനുമുൾപ്പടെ 2150-ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങൾ:
കേന്ദ്ര സേന: സ്‌ട്രോങ്ങ് റൂം സുരക്ഷക്കായി നൂറോളം കേന്ദ്ര സേനാംഗങ്ങളെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ഇവർ ചുമതല നിർവഹിച്ചു വരുന്നു.

ഉദ്യോഗസ്ഥരുടെ വിന്യാസം:
13 ഡി.വൈ.എസ്.പിമാർ
60 സി.ഐമാർ
300-ഓളം എസ്.ഐമാർ
1800-ഓളം സി.പി.ഒമാർ

പ്രധാന കേന്ദ്രങ്ങളിലെ ചുമതല: ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ഡി.വൈ.എസ്.പിമാർക്കാണ് സുരക്ഷാ ചുമതല.

പ്രധാന കേന്ദ്രങ്ങൾ: പാലക്കാട് വിക്ടോറിയ കോളേജ്, അകത്തേത്തറ എൻ.എസ്.എസ് കോളേജ്, പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ 300 വീതം പേരെ നിയോഗിച്ചിട്ടുണ്ട്.

നിരീക്ഷണ മേഖലകൾ:
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പ്രവേശന കവാടം, പരിസരങ്ങൾ, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം, കൗണ്ടിംഗ് ഹാൾ എന്നിവിടങ്ങളിലെല്ലാം പോലീസ് നിരീക്ഷണമുണ്ടാവും. കൂടാതെ, പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളിലും വിവിധ രാഷ്ട്രീയ പാർട്ടി ഓഫീസുകളിലും പോലീസ് നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Spread the News

Leave a Comment