ചെർപ്പുളശ്ശേരി. പുത്തനാക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പൂർണിമ അരവിന്ദ് ശുദ്ധ സംഗീതത്തിന്റെ ആലാപനം കൊണ്ട് വേദി നിറച്ചു.” നേര നമ്മി “എന്ന കാനഡ അടതാള വർണ്ണത്തിലാണ് കച്ചേരിയുടെ തുടക്കം. ഗൗള രാഗത്തിൽ ശ്രീ മഹാഗണപതി എന്ന വിഘ്നേശ്വര സ്തുതിയെ തുടർന്ന് സരസ്വതി വന്ദനം പ്രമേയമായ – മാമതു ശ്രീ സരസ്വതി എന്ന ഹിന്ദോള കീർത്തനം ഭക്തി സാന്ദ്രമായി. മോഹന രാഗാലാപനത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന കച്ചേരി ഗായികയുടെ കൃതഹസ്തത വിളിച്ചോതി
ആര്യ ദത്ത വയലിനിലും, ഡോക്ടർ ജയകൃഷ്ണൻ മൃദംഗത്തിലും, ശ്രീജിത്ത് വെള്ളാറ്റഞ്ഞൂർ ഘടത്തിലും പക്കമേളമൊരുക്കി
No Comment.